
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവൻ കൊച്ചിയിലെ വിചാരണ കോടതിയിൽ ഹാജരായി. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം മുതലാണ് ആക്രമിക്കപ്പെട്ട നടിയും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിലുള്ള വ്യക്തി വൈരാഗ്യം തുടങ്ങിയതെന്നാണ് പ്രോസിക്യൂഷൻ ആരോപണം.
കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ കോടതിയിലെത്തി കീഴടങ്ങുന്നതിന് മുൻപ് കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന കടയിലെത്തിയതായും കുറ്റപത്രത്തിലുണ്ട്. സുനിൽകുമാറും ദിലീപും തമ്മിലുള്ള ബന്ധം, ക്വട്ടേഷന് പിന്നിൽ ദിലീപിന്‍റെ ഗൂഡാലോചനയെന്ന പ്രോസിക്യൂഷൻ വാദം എന്നീ വിവരങ്ങളിലാകും കാവ്യ മാധവനെ കോടതി വിസ്തരിക്കുക. ഈ കേസിൽ കോടതിയ്ക്ക് ഉള്ളിൽ നടക്കുന്ന സംഭവങ്ങൾറിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങളെ കോടതി നേരത്തെ വിലക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam