നടിയെ ആക്രമിച്ച കേസ്: വിസ്താര നടപടികൾ സ്റ്റേ ചെയ്തത് ദീർഘിപ്പിച്ചു

Published : Nov 06, 2020, 11:09 AM ISTUpdated : Nov 06, 2020, 11:16 AM IST
നടിയെ ആക്രമിച്ച കേസ്: വിസ്താര നടപടികൾ സ്റ്റേ  ചെയ്തത് ദീർഘിപ്പിച്ചു

Synopsis

കേസിൽ ഹാജരാകുന്ന സർക്കാർ അഭിഭാഷകൻ കൊവിഡ് നീരീക്ഷണത്തിൽ ആയതിനാലാണ്  ഹർജി പരിഗണിക്കുന്നത് ഈ മാസം പതിനാറിലേക്ക് മാറ്റിയത്. അതുവരെ സ്റ്റേ തുടരും.

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിസ്തര നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് ഈ മാസം 16 വരെ ദീർഘിപ്പിച്ചു. കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമിക്കപ്പെട്ട നടിയും സമർപ്പിച്ച ഹർജികളാണ് പരിഗണനയിലുളളത്. കേസിൽ ഹാജരാകുന്ന സർക്കാർ അഭിഭാഷകൻ കൊവിഡ് നീരീക്ഷണത്തിൽ ആയതിനാലാണ്  ഹർജി പരിഗണിക്കുന്നത് ഈ മാസം പതിനാറിലേക്ക് മാറ്റിയത്. അതുവരെ സ്റ്റേ തുടരും.

വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും നൽകിയ ഹര്‍ജി പരിഗണിച്ചാണ് വിസ്തര നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്. ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും വിചാരണകോടതിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതിയിൽ ഉന്നയിച്ചത്. കോടതിയുടെ പക്കലുളള സുപ്രധാന വിവരങ്ങൾ പോലും കൈമാറാതെ പ്രോസിക്യൂഷനെ ഇരുട്ടിൽ നിർത്തുകയാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് വിസ്താര നടപടികൾ ഹൈക്കോടതി തടഞ്ഞത്. ഹർജിയിൽ ബെഞ്ച് വിശദമായ വാദം കേൾക്കും. 

Also Read: നടിയെ ആക്രമിച്ച കേസ്: വിസ്താരം വെള്ളിയാഴ്ച വരെ തടഞ്ഞ് ഹൈക്കോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്