'ദിലീപിന്‍റെ വാക്കില്‍ മകൻ പെട്ട് പോയി, എല്ലാം തുറന്ന് പറയും'; താൻ രഹസ്യമൊഴി നൽകുമെന്ന് സുനിൽ കുമാറിൻ്റെ അമ്മ

Published : Jan 24, 2022, 01:12 PM ISTUpdated : Jan 24, 2022, 03:03 PM IST
'ദിലീപിന്‍റെ വാക്കില്‍ മകൻ പെട്ട് പോയി, എല്ലാം  തുറന്ന് പറയും'; താൻ രഹസ്യമൊഴി നൽകുമെന്ന് സുനിൽ കുമാറിൻ്റെ അമ്മ

Synopsis

ചെയ്ത് പോയതിൽ സുനിലിന് കുറ്റ ബോധമുണ്ട്. പെട്ടു പോയി എന്നാണ് സുനിൽ കുമാർ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.

കൊച്ചി: നടിയെ അക്രമിച്ച കേസുമായി (Actress Attack Case ) ബന്ധപ്പെട്ട് വൈകാതെ തന്നെ കാര്യങ്ങളെല്ലാം സുനിൽ കുമാർ തുറന്ന് പറയമെന്ന് സുനിൽ കുമാറിൻ്റെ അമ്മ. സുനിൽ കുമാറിനെ ജയിലിൽ കണ്ട ശേഷമാണ് ശോഭനയുടെ പ്രതികരണം. ഇന്ന് താൻ കോടതിയിൽ രഹസ്യ മൊഴി നൽകുമെന്നും ശോഭന പറഞ്ഞു. നടന്ന സംഭവങ്ങൾ പുറം ലോകത്തോട് പറയുമെന്ന് സുനിൽ കുമാർ പറഞ്ഞു. ചെയ്ത് പോയതിൽ സുനിലിന് കുറ്റ ബോധമുണ്ട്. ദിലീപിന്‍റെ വാക്കില്‍ താന്‍ പെട്ട് പോയി എന്നാണ് സുനിൽ കുമാർ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങൾ മുൻ നിർത്തിയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ എന്നാണ് സൂചന. ചോദ്യം ചെയ്യൽ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ ഫോൺ കോൾ റെക്കോർഡുകൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപടക്കം അ‍ഞ്ച് പ്രതികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങളാണ് ശേഖരിക്കുക. ഒരാഴ്ചത്തെ ഫോൺ കോളുകളാണ് പരിശോധിക്കുന്നത്.

സാക്ഷികൾ ഉൾപ്പെടെ ഇവർ ആരെയൊക്കെ ബന്ധപ്പെട്ടു എന്നന്വേഷിക്കും. അങ്ങനെ പരസ്പരം ഫോൺ വിളിച്ചു എന്ന് ബോധ്യപ്പെട്ടാൽ അന്വേഷണ സംഘത്തിന് അത് കൂടുതൽ തെളിവാകും. ഇന്നലെ ചോദ്യം ചെയ്ത സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇതിലെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ഇതിലെ ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്