
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ ജനുവരി നാലിന് വിധി പറയും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ദിലീപ് ഹർജി സമർപ്പിച്ചത്.
നിലവിലുള്ള കുറ്റപത്രത്തിൽ തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ വാദം. എന്നാൽ, ദിലീപിന് വിടുതൽ നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിചാരണ നടത്താൻ പര്യാപത്മായ തെളിവുകൾ ദിലീപിനെതിരെയുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
ദിലീപ് സമർപ്പിച്ച ഹർജിയിൽ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുള്ളതിനാൽ അടച്ചിട്ട മുറിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കേയാണ് പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലെത്തിയത്.