തെളിവുകൾ അട്ടിമറിക്കുന്നുവെന്ന് സർക്കാരും നടിയും, വിചാരണ കോടതി മാറ്റണമെന്ന ഹർജി ഇന്നും ഹൈക്കോടതിയിൽ

Published : Nov 16, 2020, 06:29 AM ISTUpdated : Nov 16, 2020, 08:01 AM IST
തെളിവുകൾ അട്ടിമറിക്കുന്നുവെന്ന് സർക്കാരും നടിയും, വിചാരണ കോടതി മാറ്റണമെന്ന ഹർജി ഇന്നും ഹൈക്കോടതിയിൽ

Synopsis

കൊച്ചിയിലെ വിചാരണക്കോടതി മുൻവിധിയോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും തെളിവുകൾ വേണ്ടവിധം രേഖപ്പെടുത്തുന്നില്ലെന്നുമാണ് പ്രോസിക്യൂഷൻ ആരോപണം.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹ‍ർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ‍ർക്കാരിന്‍റെ ആവശ്യത്തെ പിന്തുണച്ച്, ആക്രമണത്തിന് ഇരയായ നടിയും കോടതിയിലെത്തും. പ്രാഥമിക വാദം കേട്ട കോടതി വിചാരണ തൽക്കാലത്തേക്ക് തടഞ്ഞിരുന്നു.

കൊച്ചിയിലെ വിചാരണക്കോടതി മുൻവിധിയോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും തെളിവുകൾ വേണ്ടവിധം രേഖപ്പെടുത്തുന്നില്ലെന്നുമാണ് പ്രോസിക്യൂഷൻ ആരോപണം. കേസ് അട്ടിമറിയ്ക്കാൻ എട്ടാം പ്രതിയായ ദിലീപ് ശ്രമിച്ചെന്നും ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രം സഹിതം ആഭ്യന്തരമന്ത്രിയെ സമീപിച്ച് സുധീരൻ, മുഖ്യമന്ത്രിക്കെതിരെ താൻ പറയാത്ത കാര്യങ്ങൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നു; 'നടപടി വേണം'
യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് മന്ത്രിയായത് തൃശൂർ ഡിസിസി അറിഞ്ഞില്ലേ? ജനീഷിനെ അവഗണിക്കുന്നു, പരസ്യ വിമർശനവുമായി ഫർസീൻ മജീദ്