രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ റദ്ദാക്കിയതിനെതിരെ  സർക്കാർ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Published : Nov 16, 2020, 06:19 AM IST
രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ റദ്ദാക്കിയതിനെതിരെ  സർക്കാർ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Synopsis

കുറ്റ്യാടി, വളയം പൊലീസ് സ്​റ്റേഷനുകളിൽ രജിസ്​റ്റർ ചെയ്ത മൂന്നു കേസുകളിൽ യുഎപിഎ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സർക്കാർ ഹർജി.

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ റദ്ദാക്കിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

കുറ്റ്യാടി, വളയം പൊലീസ് സ്​റ്റേഷനുകളിൽ രജിസ്​റ്റർ ചെയ്ത മൂന്നു കേസുകളിൽ യുഎപിഎ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സർക്കാർ ഹർജി. ബാക്കി എട്ട് കേസുകളിലും കൂടി രൂപേഷ് വിടുതൽ ഹർജി നൽകിയ സാഹചര്യത്തിൽ സർക്കാർ ഹർജിയിൽ തീരുമാനമാകും വരെ വിടുതൽ ഹർജികളിൽ തീരുമാനം എടുക്കാൻ അനുവദിക്കവരുതെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ഇത് സുപ്രീംകോടതി അംഗീകരിച്ചു. ഈ പശ്ചാത്തലത്തിൽ വിടുതൽ ഹർജികളിൽ  വിവിധ കോടതികൾ തീരുമാനമെടുക്കാതെ നിൽക്കുകയാണ്. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍
മെഡിക്കൽ കോളേജ് ഡോ‌ക്ടർമാരുടെ മാസശമ്പളം പതിനായിരം രൂപ വരെ ഉയർത്തി സർക്കാർ; തുക അനുവദിക്കുന്നത് സ്പെഷ്യൽ അലവൻസായി