കേരള എന്നത് കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ, കൊച്ചി സാമൂഹിക പരിവർത്തനത്തിന്റെ നാട്; ധീവരസഭ ​സുവർണ ജൂബിലി സമ്മേളനത്തിൽ മോദി

Published : Mar 11, 2026, 01:02 PM ISTUpdated : Mar 11, 2026, 01:18 PM IST
modi at kochi

Synopsis

കേരളയെ കേരളം എന്നാക്കിയതും മോദി പ്രസം​ഗമധ്യേ പരാമർശിച്ചു. കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാരാണ്. കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യം കേന്ദ്രം അം​ഗീകരിച്ചു. 

കൊച്ചി: ജനങ്ങളിൽ നിന്ന് അനു​ഗ്രഹം തേടാനാണ് താൻ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യം അർപ്പിച്ച് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി ധീവരസഭയെ അഭിനന്ദിച്ചു. കേരളയെ കേരളം എന്നാക്കിയതും മോദി പ്രസം​ഗമധ്യേ പരാമർശിച്ചു. കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാരാണ്. കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യം കേന്ദ്രം അം​ഗീകരിച്ചു. കൊച്ചി സാമൂഹിക പരിവര്‍ത്തനത്തിന്‍റെ നാടാണെന്നും മോദി പറഞ്ഞു. 

പണ്ഡിറ്റ് കറുപ്പനെയും മോദി പ്രസംഗമധ്യേ അനുസ്മരിച്ചു. മത്സ്യത്തൊഴിലാളി സമൂഹം സമുദ്രാതിര്‍ത്തി കാക്കുന്നവരാണ്. പ്രളയകാലത്തെ സേവനങ്ങളും മോദി ഓര്‍ത്തെടുത്ത് പരാമര്‍ശിച്ചു. ജീവൻ പണയപ്പെടുത്തിയാണ് ഇവര്‍ ദുരന്തമുഖത്തേക്ക് ഇറങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം തുടങ്ങിയെന്നും മോദി ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് സാങ്കേതിക വിദ്യ സഹായം ലഭ്യമാക്കി. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന പരിപാടിയിൽ ബിജെപി, കോൺഗ്രസ്‌ നേതാക്കൾ പങ്കെടുത്തു. സിപിഎം നേതാക്കൾ പരിപാടി ബഹിഷ്കരിച്ചു. 

എൻഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. രാവിലെ 11.30നുശേഷം നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാനമന്ത്രി നേവൽ ബേസിലേക്ക് ഹെലികോപ്ടറിൽ യാത്ര തിരിച്ചു. തുടര്‍ന്ന് റോഡ് മാർഗമാണ് മറൈൻഡ്രൈവിൽ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂർ സ്റ്റേഡിയത്തിൽ റോഡ് ഷോ നടക്കും. റോഡ് ഷോക്കുശേഷം കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. 

ഇതിൽ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അതിനുശേഷം ഉച്ചയ്ക്കുശേഷം കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും.തെ രഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും. ഉച്ചയ്ക്ക് 2.30നുശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊടും ചൂടിൽ ഉരുകി കേരളം, സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം, ഇന്ന് 7 പേർക്ക് സൂര്യാതപമേറ്റു
അയര്‍ലന്‍ഡിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ആള്‍ ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു