'ഡ്രൈവർ യദു ഉരുണ്ടുകളി നിർത്തി മാപ്പ് പറയണം; നടുറോഡിൽ അസഭ്യം പറഞ്ഞു': നടി റോഷ്ന ആൻ റോയ്

Published : May 06, 2024, 07:35 AM ISTUpdated : May 06, 2024, 07:56 AM IST
'ഡ്രൈവർ യദു ഉരുണ്ടുകളി നിർത്തി മാപ്പ് പറയണം; നടുറോഡിൽ അസഭ്യം പറഞ്ഞു': നടി റോഷ്ന ആൻ റോയ്

Synopsis

നടുറോഡിൽ വെച്ച് യദു അസഭ്യം പറയുകയും പെട്ടെന്ന് കൊച്ചിയിലെത്തേണ്ടതുള്ളത് കൊണ്ടാണ് അന്നു തന്നെ പരാതി നൽകാതിരുന്നതെന്നും റോഷ്ന വിശദമാക്കി. 

തിരുവനന്തപുരം: ഉരുണ്ടുകളി നിർത്തി ഡ്രൈവർ യദു മാപ്പ് പറയണമെന്ന് നടി റോഷ്ന ആൻ റോയ്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ പരാതിയുമായി രംഗത്തെത്തിയ വിഷയത്തില്‍  ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു നടി റോഷ്ന. 

തെളിവുകളെല്ലാം യദുവിന് എതിരാണെന്നും റോഷ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു. പെട്ടെന്ന് കൊച്ചിയിലെത്തേണ്ടതുള്ളത് കൊണ്ടാണ് അന്നു തന്നെ പരാതി നൽകാതിരുന്നതെന്നും റോഷ്ന വിശദമാക്കി. നിയമ നടപടിയുമായി മുന്നോട്ടുപോയി യദുവിനെ വീട്ടിലിരുത്താന്‍ താത്പര്യമില്ല. അതിനര്‍‍ഥം ഒരിക്കലും നിയമനടപടി സ്വീകരിക്കില്ല എന്നല്ലെന്നും റോഷ്ന പറഞ്ഞു. പിന്നീട് കെഎസ്ആർടിസിയുടെ നമ്പരിൽ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. സൈബർ ആക്രമണം വകവെയ്ക്കുന്നില്ലെന്നും റോഷ്ന വ്യക്തമാക്കി. 

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ