നടിയുടെ ലൈംഗിക അതിക്രമ പരാതി; നടൻ മണിയൻപിള്ള രാജു കോടതിയെ സമീപിച്ചു, മുൻകൂർ ജാമ്യപേക്ഷ നൽകി

Published : Aug 31, 2024, 09:51 PM IST
നടിയുടെ ലൈംഗിക അതിക്രമ പരാതി; നടൻ മണിയൻപിള്ള രാജു കോടതിയെ സമീപിച്ചു, മുൻകൂർ ജാമ്യപേക്ഷ നൽകി

Synopsis

ഐപിസി 506, 354 വകുപ്പുകൾ പ്രകാരം ഫോർട്ട്‌ കൊച്ചി പൊലീസാണ് കേസ് എടുത്തത്. ഇതേ നടിയുടെ പരാതിയില്‍ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. മണിയൻപിള്ള രാജു രാത്രി വാതിലിൽ മുട്ടി എന്നതടക്കമാണ് നടിയുടെ പരാതി എന്നാണ് വിവരം. ഇതേ നടിയുടെ മറ്റൊരു പരാതിയില്‍ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിച്ചുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. 

കൊച്ചി: നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ മണിയൻപിള്ള രാജു കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ഹർജി നൽകിയത്. ഫോർട്ടുകൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹർജി. അതേസമയം, കേസ് പരിഗണിക്കാനായി സെപ്റ്റംബർ ആറിലേക്ക് മാറ്റി. 

ഐപിസി 506, 354 വകുപ്പുകൾ പ്രകാരം ഫോർട്ട്‌ കൊച്ചി പൊലീസാണ് കേസ് എടുത്തത്. ഇതേ നടിയുടെ പരാതിയില്‍ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. മണിയൻപിള്ള രാജു രാത്രി വാതിലിൽ മുട്ടി എന്നതടക്കമാണ് നടിയുടെ പരാതി എന്നാണ് വിവരം. ഇതേ നടിയുടെ മറ്റൊരു പരാതിയില്‍ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിച്ചുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്. 379 വകുപ്പ് പ്രകാരമാണ് കേസ്. തന്നെ കാറിൽ കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും വാട്സാപ്പിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നുമാണ് നടിയുടെ പരാതി. 

അതേ സമയം അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 376 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേ സമയം കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. 

അതേ സമയം നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നൽകിയിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കെന്ർറോൺമെന്‍റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

മുകേഷ് എം.എൽ.എ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കൊച്ചിയിൽ കേസ് രജിസ്റ്റ‍ർ ചെയ്യാന്‍ സിനിമ രംഗത്തെ അതിക്രമം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം നേരത്തെ തീരുമാനിച്ചിരുന്നു.

'ഹേമ കമ്മിറ്റി അഭിമാനകരം, കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുത്': മുഖ്യമന്ത്രി പിണറായി വിജയൻ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സി. സി. മുകുന്ദൻ സിപിഐയിൽ നിന്ന് രാജിവച്ചു; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും
പ്രിജി ശശിധരൻ പ്രിജി കണ്ണൻ ആയി, ഗുരുതര ആക്ഷേപവുമായി ശ്രീനാദേവി കുഞ്ഞമ്മ; എം ജി കണ്ണന്‍റെ പേരിലെ വൈകാരികത ദുരുപയോഗം ചെയ്യാനെന്ന് കുറിപ്പ്