ചേരാനല്ലൂര്‍ അപകടക്കേസ്: അപ്പീലിൽ 17കാരന്റെ പേര് വിവരങ്ങൾ ഉൾപ്പെടുത്തി; പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് അഡീഷണൽ സെഷൻസ് കോടതി

Published : Oct 30, 2026, 01:25 PM IST
Cheranalloor road accident

Synopsis

ചേരാനല്ലൂര്‍ അപകടക്കേസിൽ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് അഡീഷണൽ സെഷൻസ് കോടതി. 17കാരൻ്റെ പേരുവിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തിയതിനെയാണ് കോടതി വിമർശിച്ചത്.

കൊച്ചി: ചേരാനല്ലൂര്‍ അപകടക്കേസിൽ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് കുട്ടികളുടെയും സ്ത്രീകളുടേയും കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് കോടതി. പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരി​ഗണിക്കുന്നതിനിടെയാണ് വിമർശനം. 17കാരൻ്റെ പേരുവിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തിയതിനെയാണ് കോടതി വിമർശിച്ചത്. ഇത് ശിക്ഷാർഹമായ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തിന്റേയും പ്രോസിക്യൂഷന്റെയും അപേക്ഷകളിൽ 17കാരന്റെ പേര് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇങ്ങനെയാണോ അപ്പീൽ നൽകേണ്ടത് എന്ന് ചോദിച്ച കോടതി വിവരങ്ങൾ ഉൾപ്പെടാത്ത അപ്പീൽ വീണ്ടും നൽകാൻ പ്രോസിക്യൂഷന് നിർദേശം നൽകുകയും ചെയ്തു. ഹർജി നാളെ വീണ്ടും പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഹാരാജാസ് കോളേജിലെ പ്രതിഷേധം: വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം
സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ സമ്പൂർണ സൈബർ റെസിലിയന്‍റ് കേരളം, 'ക്ലിക്ക്' ജനകീയ മുന്നേറ്റത്തിന് ഇന്ന് തുടക്കം; മമ്മൂട്ടിയടക്കം അണിനിരക്കും