
കണ്ണൂർ: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ അടുത്ത മാസം 9ന് പുനരാരംഭിക്കും. അന്ന് നാലാം സാക്ഷിയെയാകും വിസ്തരിക്കുക. വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതിയും തള്ളിയിരുന്നു. ആകാശ് തില്ലങ്കേരി ഉൾപ്പെടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. 2018 ഫെബ്രുവരി 12നാണ് മട്ടന്നൂരിനടത്തുള്ള തെരൂരിൽ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam