
കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് എലത്തൂർ റെയിൽവെ ട്രാക്കും പരിസരവും എഡിജിപി പരിശോധിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി അജിത് കുമാർ, മറ്റ് അംഗങ്ങൾ, ഐജി നീരജ് കുമാർ ഗുപ്ത തുടങ്ങിയവരാണ് എലത്തൂർ ട്രാക്കിൽ പരിശോധന നടത്തുന്നത്.
എലത്തൂര്‍ ട്രെയിൻ തീവെപ്പ്: പ്രതിക്കായി അന്വേഷണ സംഘം ഇന്ന് യുപിയിലേക്ക്
അതേസമയം, എലത്തൂർ ട്രെയിൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ചെയർമാൻ പികെ കൃഷ്ണദാസ് പറഞ്ഞു. കൂടുതൽ ആർപിഎഫ് ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിക്കും. ജനറൽ കമ്പർട്ട്മെന്റിൽ നിന്നും റിസർവേഷൻ കമ്പർട്ട്മെന്റിൽ പ്രവേശിക്കാനുള്ള പഴുതുകൾ അടയ്ക്കും. റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേർന്ന് കൂടുതൽ ശുപാർശകൾ സമർപ്പിക്കും. എലത്തൂർ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നു. കൃത്യമായ ചിത്രം രണ്ടു മൂന്ന് ദിവസത്തിനകം പുറത്തു വരും. നേരത്തെയും വടക്കൻ മലബാറിൽ അട്ടിമറി ശ്രമങ്ങൾ നടന്നു എന്ന സംശയം ഉണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam