നിർണായക നിർദേശം ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകി എഡിജിപി പി വിജയൻ; ഇനി എല്ലാ പൊലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം അവധി നിർബന്ധമാക്കി

Published : Sep 22, 2026, 11:15 PM IST
p vijayan

Synopsis

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകാൻ എ.ഡി.ജി.പി. പി. വിജയൻ നിർദേശം നൽകി. എസ്.എച്ച്.ഒ മാർ ഉൾപ്പെടെയുള്ള എല്ലാവർക്കും ഈ അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഉദ്യോഗസ്ഥർക്ക് ഈ അവധി നിഷേധിക്കാൻ പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ. എസ്.എച്ച്.ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) മാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് അദ്ദേഹം ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.

അടിയന്തര സേവനങ്ങളുടെ സ്വഭാവം പരിഗണിച്ച് എല്ലാവർക്കും കൃത്യമായി അവധി ലഭ്യമാക്കുന്നുണ്ടെന്ന് പോലീസ് മേധാവികൾ ഉറപ്പുവരുത്തണം. പോലീസുകാരുടെ ഓരോ ആഴ്ചയിലെയും അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. പോലീസ് ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ പൂർത്തീകരിക്കാനും ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ തീരുമാനം. കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അവസരങ്ങളിൽ ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണം. വളരെ അടിയന്തരവും അത്യന്താപേക്ഷിതവുമായ സാഹചര്യങ്ങളല്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് അർഹതപ്പെട്ട ആ ആഴ്ചയിലെ അവധി നിഷേധിക്കാൻ പാടില്ലെന്നും എ.ഡി.ജി.പി. തൻ്റെ സർക്കുലറിൽ എടുത്തുപറഞ്ഞു. നിർദേശം പൊലീസ് സേനാംഗങ്ങൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രി ഷാജിയുടെ വാദം പൊളിയുന്നു; വിവാദ റെഞ്ച് റോവറിന് പൊതുഭരണ വകുപ്പ് അനുമതി നൽകിയിട്ടില്ല
തിരുവോണം ബമ്പറിന് ശരവേഗം, 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു; സർക്കാരിന് 438 കോടിയുടെ നേട്ടം, നറുക്കെടുപ്പിന് 4 നാൾ, ആരാകും 30 കോടിയുടെ ഭാഗ്യശാലി!