Latest Videos

'നിരാലംബരെയും മാഫിയയെയും വേറെ കാണാൻ ഞങ്ങൾക്കാകും', മരംമുറിക്കേസിൽ എഡിജിപി

By Web TeamFirst Published Jun 16, 2021, 3:10 PM IST
Highlights

നിരാലംബരായ ആളുകൾ മരംവെട്ടുന്നതും മരംകൊള്ളക്കാരുടെ മാഫിയ തടിവെട്ടിക്കടത്തുന്നതും വെവ്വേറെ കാണാൻ അന്വേഷണസംഘത്തിനാകുമെന്ന് എസ് ശ്രീജിത്ത് പ്രതികരിക്കുന്നു.

മാനന്തവാടി: റവന്യൂ ഉത്തരവിന്‍റെ മറവിൽ സംസ്ഥാനത്തു നടന്ന മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വയനാട്ടിലെത്തി. എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്. ധനേഷ് കുമാറിന്‍റെ നേതൃത്വത്തിൽ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും, വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ ഷാന്‍റി ടോമും, രണ്ട്‌ റവന്യൂ ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മരം മുറിയിൽ റോജി അഗസ്റ്റിൻ അടക്കമുള്ളവരുടെ ഇടപെടൽ, ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം എന്നിവയെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. വയനാട്ടിൽ ശക്തമായ മഴയായതിനാൽ മരംമുറി നടന്ന സ്ഥലങ്ങൾ അന്വേഷണസംഘം സന്ദർശിക്കാൻ സാധ്യതയില്ല. 

അതേസമയം, റവന്യൂ, വനം വകുപ്പുകളടക്കമുള്ളവയുടെ ഏകോപനത്തോടെയുള്ള സമഗ്രമായ അന്വേഷണമാണ് അന്വേഷണസംഘത്തിന്‍റെ പ്രധാനലക്ഷ്യമെന്ന് എഡിജിപി എസ് ശ്രീജിത്ത് പ്രതികരിച്ചു. നിരാലംബരായ ആളുകൾ മരംവെട്ടുന്നതും മരംകൊള്ളക്കാരുടെ മാഫിയ തടിവെട്ടിക്കടത്തുന്നതും വെവ്വേറെ കാണാൻ അന്വേഷണസംഘത്തിനാകും. മരംമുറിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ എല്ലാവരെയും അന്വേഷണപരിധിയിൽ കൊണ്ടുവരുമെന്നും, കുറ്റവാളികളെ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

പട്ടയഭൂമിയിലെ മരംമുറി ആരുടെ ഗൂഢാലോചന? വിശദമായ

click me!