
തിരുവനന്തപുരം: ഗതാഗത കമ്മീഷണറായ സുധേഷ് കുമാറിനെ സ്ഥലംമാറ്റി. ട്രാഫിക്കിന്‍റെ ചുമതലയുള്ള ആർ ശ്രീലേഖയാണ് പുതിയ ഗതാഗത കമ്മീഷണർ. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ശ്രീലേഖ ഗതാഗത കമ്മീഷണറാകുന്നത്. ഗതാഗതമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് സുധേഷ് കുമാറിന്‍റെ സ്ഥലംമാറ്റത്തിന് കാരണം.
കമ്മീഷണർ ഇറക്കിയ നിരവധി സ്ഥലമാറ്റ ഉത്തരവുകള്‍ സർക്കാർ റദ്ദാക്കിയിരുന്നു. പൊലീസുകാരുടെ ദാസ്യപ്പണിയെ തുടർന്ന് വിവാദത്തിലായ ഉദ്യോഗസ്ഥനാണ് സുധേഷ് കുമാർ. വിജിലൻസിൽ പുതിയ നാല് നിയമോപദേശകരുടെ തസ്തിക സൃഷ്ടിക്കണമെന്ന ധനവകുപ്പിന്‍റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. നിയമോപദേശകരെന്നും പ്രോസിക്യൂട്ടറർമാരെന്നും അഭിഭാഷകരെ വേർതിരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തസ്തികകൾ.
പ്രളയദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് ഓണക്കോടി നൽകാനും മന്ത്രിസഭ തീരുമാനിച്ചു. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാർ നിർമ്മിച്ച വീടുകളിലേക്കുള്ള ഗൃഹപ്രവേശനവും ഓണക്കാലത്ത് നടക്കും. 60 വയസ്സിനുള്ള മുകളിലുള്ള പട്ടിക വർഗ വിഭാഗക്കാർക്ക് സൗജന്യ ഓണക്കോടി നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam