അമ്മ ആടിയ അതേ അരങ്ങിൽ കഥകളിയിൽ അരങ്ങേറ്റം കുറിച്ച് ആറുവയസ്സുകാരി

By Web TeamFirst Published Jul 16, 2019, 7:52 PM IST
Highlights

കഥകളി കലാകാരി കൂടിയായ അമ്മ ഗായത്രിയും അഥീനയ്ക്കൊപ്പം അരങ്ങിൽ ചുവടുവെച്ചത് ഏറെ കൗതുകമായി. ഫിൻലൻഡിൽ ഡാൻസ് സ്കൂൾ നടത്തുകയാണ് ​ഗായത്രി. 

കൊച്ചി: കഥകളിയിലെ കൃഷ്ണവേഷം അരങ്ങിൽ അവതരിപ്പിച്ച് ഏവരുടേയും കയ്യടിനേടുകയാണ് ആറുവയസ്സുകാരി അഥീന. തൃപ്പുണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ വച്ചാണ് അഥീന കഥകളിയിൽ അരങ്ങേറ്റം കുറിച്ചത്.

ഫിൻലൻഡിൽ നിന്ന് അവധി ആഘോഷിക്കാൻ കേരളത്തിൽ എത്തുമ്പോൾ കഥകളിയിൽ അരങ്ങേറ്റം കുറിക്കുമെന്ന് അഥീന കരുതിയിരുന്നില്ല. എന്നാൽ നാട്ടിലെത്തിയപ്പോൾ എല്ലാവരേയും പോലെ അഥീന കളിച്ച് ചിരിച്ച് സമയം കളഞ്ഞില്ല. പകരം ചെറുപ്പം മുതൽ തന്റെ മനസ്സിൽ ഇടംപിടിച്ച കഥകളി എന്ന കല അഭ്യസിക്കണമെന്ന് അഥീന മാതാപിതാക്കളെ അറിയിച്ചു. പിന്നീട് അഞ്ച് മാസം നീ‍ണ്ട പരിശീലനത്തിനൊടുവിൽ അഥീന കഥകളിയിൽ തന്റെ അരങ്ങേറ്റം കുറിക്കുകയായിരുന്നു. 

കഥകളി കലാകാരി കൂടിയായ അമ്മ ഗായത്രിയും അഥീനയ്ക്കൊപ്പം അരങ്ങിൽ ചുവടുവെച്ചത് ഏറെ കൗതുകമായി. ഫിൻലൻഡിൽ ഡാൻസ് സ്കൂൾ നടത്തുകയാണ് ​ഗായത്രി. കലാമണ്ഡലം സാജനാണ് അഥീനയ്ക്കും അമ്മ ഗായത്രിക്കും പരിശീലനം നൽകിയത്.   

click me!