കോൺഗ്രസിനെ ഞെട്ടിച്ച് അധിർ രഞ്ജൻ - മോദി കൂടിക്കാഴ്ച; പാർട്ടിയെ അറിയിക്കാത്ത നീക്കത്തിൽ കടുത്ത അതൃപ്തി; ബംഗാൾ രാഷ്ട്രീയത്തിൽ ചർച്ചകൾ

Published : Dec 31, 2025, 10:14 AM IST
adhir ranjan chowdhury pm modi

Synopsis

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി, ഇത് പാർട്ടിയിൽ ആശങ്ക സൃഷ്ടിച്ചു. 

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് അധിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയെ മുൻകൂട്ടി അറിയിക്കാതെ നടത്തിയ ഈ നീക്കം കോൺഗ്രസ് ഹൈക്കമാൻഡിൽ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ പാർട്ടിയുമായി അകൽച്ചയിലുള്ള അധിർ രഞ്ജൻ, തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയെ കണ്ടത് രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ സൂചനയാണോ എന്ന സംശയത്തിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.

എന്നാൽ, താൻ ഏതാനും ദിവസങ്ങളായി ഡൽഹിയിലുണ്ടായിരുന്നുവെന്നും അതിനിടെ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്‌മെന്റ് ലഭിച്ചതിൽ തെറ്റില്ലെന്നുമാണ് അധിർ രഞ്ജൻ ചൗധരിയുടെ ഔദ്യോഗിക പ്രതികരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന തൊഴിലാളികൾ നേരിടുന്ന ക്രൂരമായ അക്രമങ്ങളെക്കുറിച്ചാണ് അധിർ രഞ്ജൻ പ്രധാനമന്ത്രിയുമായി പ്രധാനമായും ചർച്ച ചെയ്തത്. ബംഗാളി സംസാരിക്കുന്നവരെയെല്ലാം ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരായി ഭരണകൂടവും മറ്റുള്ളവരും തെറ്റിദ്ധരിക്കുകയാണെന്നും ഇത് അനാവശ്യമായ വർഗീയ സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും കാരണമാകുന്നുവെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനങ്ങളും പീഡനങ്ങളും അവസാനിപ്പിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും കർശന നിർദ്ദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾക്കെതിരെ നടന്ന ക്രൂരമായ ആക്രമണങ്ങളുടെ വിവരങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. ഒഡീഷയിലെ സംബൽപൂരിൽ മുർഷിദാബാദ് സ്വദേശിയായ ജുവൽ റാണ എന്ന മുപ്പതുകാരൻ വെറുമൊരു ബിഡി ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ട സംഭവം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. സമാനമായി മുംബൈയിൽ രണ്ട് തൊഴിലാളികളെ അനധികൃത നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതും വിഷയമാക്കി. കഴിഞ്ഞ പത്ത് മാസത്തിനിടെ ബംഗാൾ മൈഗ്രന്റ്‌സ് വെൽഫെയർ ബോർഡിന് ലഭിച്ച 1,143 പരാതികളിൽ ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ നിന്നാണെന്ന വസ്തുതയും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് അധിർ രഞ്ജൻ ചൗധരി പറയുന്നു.

തെരഞ്ഞെടുപ്പിന് മുൻപ് അധിർ രഞ്ജൻ ചൗധരിയെപ്പോലൊരു മുതിർന്ന നേതാവ് നടത്തിയ ഈ കൂടിക്കാഴ്ചയെ അവിശ്വാസത്തോടെയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം നോക്കിക്കാണുന്നത്. ബംഗാളിലെ മതുവ സമുദായം വോട്ടർ പട്ടികയിൽ നേരിടുന്ന പ്രശ്നങ്ങളും അദ്ദേഹം ചർച്ചയിൽ ഉൾപ്പെടുത്തിയതായാണ് സൂചന. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് സാധ്യതയുള്ള ഈ കൂടിക്കാഴ്ചയിൽ കോൺഗ്രസ് പരസ്യ നിലപാടെടുക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പരാമർശം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി
തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളിലിറങ്ങിയ പ്രതി കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭീഷണിപ്പെടുത്തി, പിന്നാലെ പരോൾ റദ്ദ് ചെയ്തു