വിട്ടുവീഴ്ചയില്ല, അടിമലത്തുറ കയ്യേറ്റം ഒഴിപ്പിക്കും; നിലപാട് കടുപ്പിച്ച് പിണറായി

By Web TeamFirst Published Mar 5, 2020, 1:34 PM IST
Highlights

കയ്യേറ്റം ഒഴിപ്പിക്കും. ഇതിന് മുന്നോടിയായി ആരൊക്കെയാണ് കയ്യേറ്റം നടത്തിയതെന്നതിന്‍റെ വിവരങ്ങള്‍ ശേഖരിക്കും. ഇതില്‍ വഞ്ചിക്കപ്പെട്ട മത്സ്യതൊഴിലാളികളുടെയും വിവരങ്ങളെടുക്കും.

തിരുവനന്തപുരം: അടിമലത്തുറ തീരഭൂമി കയ്യേറ്റത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ നിർമ്മാണങ്ങളും നിർത്തി വയ്ക്കണമെന്നും ഇതുറപ്പാക്കണമെന്നും കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കയ്യേറ്റം ഒഴിപ്പിക്കും. ഇതിന് മുന്നോടിയായി ആരൊക്കെയാണ് കയ്യേറ്റം നടത്തിയതെന്നതിന്‍റെ വിവരങ്ങള്‍ ശേഖരിക്കും. ഇതില്‍ വഞ്ചിക്കപ്പെട്ട മത്സ്യതൊഴിലാളികളുടെയും വിവരങ്ങളെടുക്കും. ഒഴിപ്പിക്കപ്പെട്ടവരിലെ അര്‍ഹതപ്പെട്ടവര്‍ക്ക് പുനരധിവാസ പദ്ധതിയില്‍ വീട് നൽകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ മന്ത്രിയടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

അടിമലത്തുറ കയ്യേറ്റം; സ്വന്തം ചെലവിൽ കണ്‍വെൻഷൻ സെന്‍റർ പൊളിക്കണമെന്ന് പള്ളികമ്മിറ്റിയോട് കളക്ടർ

അടിമലത്തുറയിൽ ലത്തീൻ സഭയുടെ തീരം കയ്യേറ്റവും കച്ചവടവും ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. തീരം മൂന്ന് സെന്‍റുകളായി തിരിച്ചാണ് പള്ളി ‍കമ്മിറ്റി മത്സ്യത്തൊഴിലാളികൾക്ക് വിൽപന നടത്തിയത്. മുഖ്യമന്ത്രിയുടെ യോഗത്തിന് മുന്നോടിയായി ഇന്നലെ കളക്ടർ വിളിച്ച ചർച്ചയിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാഭരണകൂടം പള്ളിക്കമ്മിറ്റിയെ അറിയിച്ചിരുന്നു.പുറമ്പോക്കിൽ നിർമ്മിച്ച അനധികൃത കണ്‍വെൻഷൻ സെന്‍റർ സ്വന്തം ചെലവിൽ പള്ളിക്കമ്മിറ്റി പൊളിച്ചു നീക്കണമെന്നാണ് സർക്കാർ നിർദ്ദേശം. നിലവിലെ ഇടവക വികാരി മെൽബിൻ സൂസക്കെതിരെ കേസെടുത്തിട്ടുണ്ട്. 

അടിമലത്തുറ കയ്യേറ്റം: അനധികൃത നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ: ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.

click me!