അടിമാലി മണ്ണിടിച്ചിൽ ദുരന്തം: ബാധിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

Published : Aug 17, 2026, 06:04 PM IST
Adimali landslide victims protesting

Synopsis

കഴിഞ്ഞ വർഷം ഒക്ടോബർ 25നായിരുന്നു അടിമാലിയിൽ മണ്ണിടിഞ്ഞ് ഒമ്പത് വീടുകൾ പൂർണമായി തകർന്നത്. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായ മണ്ണിടിപ്പായിരുന്നു ദുരന്തത്തിന് കാരണം.

ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ 14 കുടുംബങ്ങൾക്ക് കൂടി സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 10 ലക്ഷം രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചത്. നഷ്ടപരിഹാര പാക്കേജിൽ നിന്ന് പുറത്തുപോയതിനാൽ ഒരുമാസത്തോളമായി ദുരന്തബാധിതർ സമരത്തിലായിരുന്നു. ഓണത്തിന് മുമ്പ് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന ഉറപ്പിന്മേൽ കഴിഞ്ഞ ദിവസമാണ് ഇവർ സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബർ 25നായിരുന്നു അടിമാലിയിൽ മണ്ണിടിഞ്ഞ് ഒമ്പത് വീടുകൾ പൂർണമായി തകർന്നത്. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായ മണ്ണിടിപ്പായിരുന്നു ദുരന്തത്തിന് കാരണം. വീട് നഷ്ടമായവർക്ക് ഇൻഷുറൻസ് തുക നൽകാൻ നിർമ്മാണ കമ്പനിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുക ലഭിക്കാതായതോടെയാണ് ദുരന്തബാധിതർ പ്രത്യക്ഷ സമരം തുടങ്ങിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കർഷക ദിനത്തിലും കണ്ണീർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ കർഷകരുടെ പ്രതിഷേധം
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വന്‍ കഞ്ചാവ് വേട്ട, മൂന്ന് പേർ അറസ്റ്റിൽ