കോട്ടയംകാരന് മുന്നിൽ മുട്ടുമടക്കി ആദിത്യ ബിർള ഇൻഷുറൻസ് കമ്പനി; നിഷേധിച്ച ആശുപത്രി ചികിത്സാ ചെലവ് പലിശ സഹിതം നൽകാൻ ഉത്തരവ്

Published : Oct 17, 2025, 09:53 PM IST
Aditya Birla Health Insurance

Synopsis

അപകടത്തെ തുടർന്നുള്ള ചികിത്സാ ചെലവ് നിഷേധിച്ച ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് ഉപഭോക്തൃ കോടതിയിൽ തിരിച്ചടി. മുൻ രോഗാവസ്ഥ വെളിപ്പെടുത്തിയില്ലെന്ന കാരണം നിയമപരമല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: അപകടത്തെ തുടർന്നുള്ള ചികിത്സാ ചെലവിന് നിയമാനുസൃത ഇൻഷുറൻസ് തുക മുൻ രോഗാവസ്ഥ വെളിപ്പെടുത്തിയില്ലെന്ന തെറ്റായ കാരണം പറഞ്ഞ് നിരസിച്ച ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി. മൂവാറ്റുപുഴ സ്വദേശി ജോയ് പൗലോസിൻ്റെ പരാതിയിൽ ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനി 96,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു. ഇൻഷുറൻസ് കമ്പനി ക്ലെയിം നിഷേധിച്ചത് നിയമപരമല്ലെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ഇൻഷുറൻസ് കരാറിന്റെ അന്തഃസത്തയ്ക്കും ഉപഭോക്തൃ സംരക്ഷണ നിയമത്തിനുമെതിരാണ് ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ നടപടിയെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരും ഉൾപ്പെട്ട എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ബെഞ്ച് വ്യക്തമാക്കി. ഉപഭോക്താക്കളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ഇൻഷുറൻസ് മേഖലയുടെയും നിയമ സംവിധാനത്തിന്റെയും സംയുക്ത ഉത്തരവാദിത്വമാണ്. വ്യക്തമായ രേഖകൾ ഹാജരാക്കിയിട്ടും ക്ലെയിം നിരസിച്ചത് അംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

ഇൻഷുറൻസ് ക്ലെയിം തുകയായ 81,042/- രൂപ പരാതിക്കാരന് 12% വാർഷിക പലിശയോടെ നൽകാനാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി ആവശ്യപ്പെട്ടത്. കൂടാതെ 10,000/- രൂപ നഷ്ടപരിഹാരവും 5,000/- രൂപ കോടതി ചെലവായും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷിയോട് കോടതി ഉത്തരവിട്ടു. അഡ്വ: ടോം ജോസഫാണ് പരാതിക്കാരനു വേണ്ടി ഹാജരായത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും
'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ