57 കാരൻ ഗോപി, അടൂർ ജനറൽ ആശുപത്രിക്ക് സമീപം നടുറോഡിൽ പെണ്‍കുട്ടിയെ കടന്നുപിടിച്ചു, എതിർത്തപ്പോൾ തല്ലി; പ്രതി റിമാന്‍റിൽ

Published : Jul 22, 2026, 09:48 PM IST
adoor police arrest man for allegedly assaulting and harassing young woman

Synopsis

അടൂർ ജനറൽ ആശുപത്രിക്ക് മുൻവശം പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു

അടൂർ: അടൂർ ജനറൽ ആശുപത്രിക്ക് മുൻവശം പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏറത്ത് വയല സ്വദേശി ഗോപി (57) എന്നയാളാണ് അടൂർ പോലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1:45 മണിയോടെ അടൂർ ജനറൽ ആശുപത്രിക്ക് സമീപം റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ആയിരുന്നു. എതിർത്ത പെൺകുട്ടിയെ ഇയാൾ അടിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് വളരെ വേഗം പ്രതിയെ അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്തു. അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു, പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, നിധിൻ, അജിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇക്കുറി നിലപാട് വ്യക്തം; വിസ്മയ മോഹൻലാൽ തുടക്കമിട്ട പ്രതിഷേധ സ്വരം ഏറ്റെടുത്ത് മലയാള സിനിമാ യുവത്വം!
പ്രിയദര്‍ശിനിക്ക് പിന്നാലെ സ്ത്രീകൾക്കായുള്ള പുതിയ പദ്ധതിയും നടപ്പാകുന്നു; കെഎസ്ആർടിസിയുടെ പിങ്ക് ബസ് നാളെമുതൽ, യാത്രക്കാര്‍ക്ക് രാത്രികാല സര്‍വീസ്