സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി; കൂട്ടായ ചർച്ചയ്ക്ക് ഹൈക്കമാഡ് തലത്തിൽ അനിശ്ചിതത്വം

Published : Oct 07, 2026, 10:04 AM IST
v d satheesan , adoor prakash

Synopsis

മുഖ്യമന്ത്രി വിഡി സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചന തൽക്കാലമില്ല. അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി മറുനീക്കങ്ങള്‍ നടത്തിയേക്കില്ല.

​ദില്ലി: സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള കൂട്ടായ ചർച്ചയ്ക്ക് ഹൈക്കമാഡ് തലത്തിൽ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി വിഡി സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചന തൽക്കാലമില്ല. ഗ്യാനേഷ്‌കുമാറിനെതിരായ പ്രതിഷേധം തുടരുന്നതിനാലാണ് വിഷയത്തില്‍ ഉടന്‍ ചർച്ച നടക്കാത്തത്. സംസ്ഥാന നേതൃത്വത്തെ വേണ്ടിവന്നാൽ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചേക്കും. അതേസമയം, അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി മറുനീക്കങ്ങള്‍ നടത്തിയേക്കില്ല. അടൂർ പ്രകാശിൻ്റെ പരാതിയിൽ വിവരങ്ങൾ തേടിയാൽ മാത്രം മുഖ്യമന്ത്രി മറുപടി നൽകും.

പിന്നിൽ ഉന്നത ഇടപെടലെന്ന് വിഡി പക്ഷം

കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ അടൂർ പ്രകാശിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് വിഡി പക്ഷം ആരോപിക്കുന്നത്. അച്ചടക്ക നടപടി ആവശ്യപ്പെടുമ്പോൾ മല്ലികാർജുൻ ഖർഗെയെ അടൂർ പ്രകാശ് സന്ദർശിച്ചതിൻ്റെ ഫോട്ടോ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ വന്നതും പാർട്ടി ചേർത്ത് നിർത്തുന്നതിൻ്റെ സന്ദേശമെന്നാണ് വിഡി പക്ഷം വിലയിരുത്തുന്നത്.

പരാതി പ്രവർത്തന ശൈലിയെ വിമർശിച്ച്

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെ വിമർശിച്ചാണ് അടൂർ പ്രകാശ് മല്ലികാർജുൻ ഖർഗെക്ക് പരാതി നല്‍കിയത്. പാർട്ടിയെയും മുന്നണിയേയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു, മുന്നണി കൺവീനന്നെ നിലയിൽ തന്നെ അവഗണിക്കുന്നു, തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ തുടങ്ങിയ പരാതിയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് ധരിപ്പിച്ചത്. മഹിള കോൺഗ്രസ് നേതൃത്വത്തിൻ്റെയും ഘടക കക്ഷികളുടെയും നിലപാടും അടൂർ പ്രകാശ് അറിയിച്ചെന്നാണ് വിവരം. അരമണിക്കൂറോളം നീണ്ട കൂടികാഴ്ചയിൽ ഹൈക്കമാൻഡ് ഇടപെടൽ വേണമെന്ന ശക്തമായ ആവശ്യവും അടൂർ പ്രകാശ് ഉന്നയിച്ചിരുന്നു. അതേസമയം, ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധം സംസ്ഥാനങ്ങളിലും ശക്തമാക്കാൻ നൽകിയ നിർദ്ദേശത്തിനിടെ കേരള ഘടകത്തിലുണ്ടായ പൊട്ടിത്തെറിയിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്‌തിയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; വിമര്‍ശിച്ച് ഹൈക്കോടതി, സംസ്ഥാനം എയിംസ് അര്‍ഹിക്കുന്നുണ്ടെന്ന് നിരീക്ഷണം
ആന്റോ അ​ഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്: ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി