പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ ബന്ധം; ജോൺ ബ്രിട്ടാസിനെതിരെ എസ്ഐടി അന്വേഷണം വേണമെന്ന് അടൂർ പ്രകാശ്

Published : Jan 03, 2026, 10:43 AM IST
adoor prakash, john brittas

Synopsis

ജോൺ ബ്രിട്ടാസ് എംപിക്കെതിരെ എസ്ഐടി അന്വേഷണം വേണമെന്ന് അടൂർ പ്രകാശ്. ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ ബന്ധമുണ്ടെന്നും ഇവർ തമ്മിലുള്ള എല്ലാ ഫോൺ രേഖകളും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലക്കാട്: ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ആരോപണവുമായി അടൂർ പ്രകാശ്. ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ ബന്ധമുണ്ടെന്നും ഇതിൽ എസ്ഐടി അന്വേഷണം വേണമെന്നും അടൂർ പ്രകാശ് പറഞ്ഞു. ഉണ്ണി കൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള എല്ലാ ഫോൺ രേഖകളും എസ്ഐടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പോറ്റിയും സോണിയാ​ഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയിലും അടൂർ പ്രകാശ് വിശദീകരണം നൽകി. പോറ്റി സോണിയ ഗാന്ധിയെ കാണാൻ പോയത് പ്രസാദം നൽകാൻ ആണെന്നും മുൻ‌കൂർ ആയി അനുമതി വാങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അനുമതി വാങ്ങിയത് താൻ അറിഞ്ഞില്ല. ദില്ലിയിൽ എത്തി തലേദിവസം കൂടെ വരണമെന്ന് അഭ്യർത്ഥിച്ചു. പോറ്റി തന്റെ മണ്ഡലത്തിൽ ഉള്ള വോട്ടർ ആയതുകൊണ്ടാണ് കൂടെ പോയതെന്നുമാണ് വിശദീകരണം. ഉണ്ണികൃഷ്ണൻ പോറ്റി കാട്ടുകള്ളൻ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി

എംപിമാരുടെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. പിജെ കുര്യൻ ഉൾപ്പെടെ മുതിർന്ന നേതാക്കൾക്ക് അവരുടെ അഭിപ്രായം പറയാമെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറ‍ഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദേശീയപാത നിർമ്മാണം: അദാനി ഗ്രൂപ്പ് ഉപകരാർ നൽകിയ ഭാഗത്ത് വീണ്ടും അപകടം; കടുത്ത നിലപാടുമായി കൊയിലാണ്ടിയിലെ സിപിഎമ്മും കോൺഗ്രസും
തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതിന് പിന്നാലെ ജാഫറിനെ എ സി മൊയ്തീന്‍റെ ദൂതൻ ബന്ധപ്പെട്ടെന്ന് കോണ്‍ഗ്രസ്; 'ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണം'