Anupama| ദത്ത് വിവാദം;കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ഇന്ന് തുടങ്ങിയേക്കും; ഫലം രണ്ട് ദിവസത്തിനകം

Web Desk   | Asianet News
Published : Nov 22, 2021, 06:35 AM ISTUpdated : Nov 22, 2021, 09:52 AM IST
Anupama| ദത്ത് വിവാദം;കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ഇന്ന് തുടങ്ങിയേക്കും; ഫലം രണ്ട് ദിവസത്തിനകം

Synopsis

ആന്ധ്രയിൽ നിന്ന് ഇന്നലെ രാത്രിയോടെ തിരികെയെത്തിച്ച കുഞ്ഞിനെ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല

തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ(adoption row) കുഞ്ഞിന്റെ ഡിഎൻഎ പരിശോധന(dna test) നടപടികൾ ഇന്ന് തുടങ്ങിയേക്കും. അനുപമയ്ക്ക് (anupama)കുഞ്ഞിനെ തിരികെ നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി ആണ് പരിശോധന. അജിത്തിന്റെയും അനുപമയുടെയും സാംപിളുകളെടുക്കലാണ് ആദ്യം നടപടി. പരിശോധനാഫലം നൽകുന്നതടക്കം രണ്ട് ദിവസത്തിനുള്ളിൽ നടപടി
പൂർത്തീകരിക്കാനാണ് ശ്രമം.രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലായിരിക്കും ഡിഎൻഎ പരിശോധന നത്തുക. 

ആന്ധ്രയിൽ നിന്ന് ഇന്നലെ രാത്രിയോടെ തിരികെയെത്തിച്ച കുഞ്ഞിനെ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.ഇതേ തുടർന്നായിരുന്നു ശിശു ക്ഷേമ സമിതിയുെട തുടർ നടപടികൾ

ഒക്ടോബര്‍ 14 ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവം പുറത്തെത്തിയത്. പിന്നീട് തുടര്‍ച്ചയായി ന്യൂസ് അവര്‍ ചര്‍ച്ചകള്‍, പൊലീസിന്‍റെയും ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും ശിശുക്ഷേമ സമിതിയുടെയും വീഴ്ചകള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത്കൊണ്ടുവന്ന തുടര്‍വാര്‍ത്തകള്‍. തുടർന്ന് ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായി. അനുപമയുടെ പരാതിയെ ഗൗനിക്കാതിരുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തന്നെ ഒടുവില്‍ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ഉത്തരവും പുറത്തിറക്കുകയായിരുന്നു

 

Read More: Anupama| അനുപമയുടെ പോരാട്ടം: കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു, ഇനിയെല്ലാം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`നാടുനീളെ നടത്തിയ വർ​ഗീയ, വിദ്വേഷ പ്രയോഗങ്ങൾ ജനങ്ങളെ വെറുപ്പിച്ചു', എൽഡിഎഫിനേറ്റ തിരിച്ചടിയിൽ വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുതാണെന്ന് സിപിഎം നേതാവ്
`വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു', കോടതി വിധിക്കെതിരെ അതിജീവിത