
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ദേശീയ പാതയില്‍ ചാലിങ്കാലില്‍ വാഹനാപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് വൈകുന്നേരം ടൂറിസ്റ്റ് ബസും ടെമ്പോട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. കാഞ്ഞങ്ങാട് വിവാഹത്തില്‍ പങ്കെടുത്ത് മുള്ളേരിയയിലേക്ക് മടങ്ങുകയായിരുന്നു ബസിലുള്ളവര്‍.
Watch video : കാഞ്ഞങ്ങാട് വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 13 പേര്‍ക്ക് പരിക്ക്
മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികളാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ സ്ഥിതി അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam