പൂഞ്ഞാറിലെ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആര്‍ടിസി ബസ് ഓടിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻറ് ചെയ്യും

Published : Oct 19, 2021, 04:59 PM ISTUpdated : Oct 19, 2021, 05:09 PM IST
പൂഞ്ഞാറിലെ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആര്‍ടിസി ബസ് ഓടിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻറ് ചെയ്യും

Synopsis

മോട്ടോർ വാഹന വകുപ്പ് 184 ആം വകുപ്പ് പ്രാകാരമാണ് നടപടി. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിന് ഇയാളെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു.

തിരുവനന്തപുരം: പൂഞ്ഞാറിൽ (Poonjar) വെള്ളക്കെട്ടിൽ കെഎസ്ആർടിസി (KSRTC) ബസ് ഇറക്കിയ ഡ്രൈവർ ജയദീപിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്യാനുള്ള നടപടി മോട്ടോർ വാഹനവകുപ്പ് തുടങ്ങി. ജയദീപ് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം. മോട്ടോർ വാഹന വകുപ്പ് 184 ആം വകുപ്പ് പ്രാകാരമാണ് നടപടി. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിന് ഇയാളെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു. സസ്പെൻഷനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാള്‍ പരിഹാസിച്ച് രംഗത്ത് വന്നിരുന്നു.

ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്‍ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു.  വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ് പറയുന്നത്.

Also Read: ജീവന്‍ രക്ഷിച്ചതിന് സസ്പെന്‍ഷന്‍; തബല കൊട്ടി പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

Also Read:  "കഞ്ഞിക്ക് വകയില്ലാത്തവരെ സസ്‍പെന്‍ഡ് ചെയ്യൂ.."വെള്ളക്കെട്ടിലെ ആനവണ്ടി ഡ്രൈവറുടെ വൈറല്‍ മറുപടി!

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്