നിയമസഭയിൽ കളമശ്ശേരിക്ക് വേണ്ടി വാദിക്കാൻ അബ്ദുൾ ഗഫൂർ വരട്ടെ; അഭിഭാഷകർ പറയുന്നു

Published : Apr 02, 2021, 06:05 PM ISTUpdated : Apr 02, 2021, 06:14 PM IST
നിയമസഭയിൽ കളമശ്ശേരിക്ക് വേണ്ടി വാദിക്കാൻ അബ്ദുൾ ഗഫൂർ വരട്ടെ; അഭിഭാഷകർ പറയുന്നു

Synopsis

Marketing Feature: കോടതി മുറിയിൽ നീതിക്ക്‌ വേണ്ടി വാദിക്കുന്ന മികച്ച അഭിഭാഷകനാണ് അബ്ദുൾ ഗഫൂറെന്നും നിയമസഭയിൽ കളമശ്ശേരിക്കു വേണ്ടി വാദിക്കാൻ അഡ്വ: വി ഇ അബ്ദുൾ ഗഫൂർ വരട്ടെയെന്നുമാണ് അഭിഭാഷകർ പറയുന്നത്.  

വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎയുടെ മകൻ എന്നതിനുമപ്പുറം കളമശ്ശേരി മണ്ഡലത്തിലെ സാമൂഹിക-രാഷ്ട്രിയ കാര്യങ്ങളിലെ ഇടപെടലുകൾ കൊണ്ട്  സജീവ സാന്നിധ്യമാണ് യുഡിഎഫ് സ്ഥാനാർത്ഥി വി ഇ അബ്ദുൾ ഗഫൂർ. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും അഡ്വക്കറ്റും കൂടിയായ അബ്ദുൽ ഗഫൂറിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

കോടതി മുറിയിൽ നീതിക്ക്‌ വേണ്ടി വാദിക്കുന്ന മികച്ച അഭിഭാഷകനാണ് അബ്ദുൾ ഗഫൂറെന്നും നിയമസഭയിൽ കളമശ്ശേരിക്കു വേണ്ടി വാദിക്കാൻ അഡ്വ: വി ഇ അബ്ദുൾ ഗഫൂർ വരട്ടെയെന്നുമാണ് അഭിഭാഷകർ പറയുന്നത്. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസ്ക്യൂഷൻ ടി അസഫ് അലിയുടെ വാക്കുകൾ അതിന് ഉദാഹരണമാണ്. അഭിഭാഷകൻ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടുള്ള അബ്ദുൾ ഗഫൂർ നിയമസഭയിലും കളമശ്ശേരിയുടെ ശബ്ദമായി മാറുമെന്നാണ് ടി അസഫ് അലി പറയുന്നത്.

പ്രൊഫഷണൽ രംഗത്തെ അഡ്വ അബ്ദുൾ ഗഫൂറിന്റെ മികവ് പൊതുപ്രവർത്തന രംഗത്ത് പ്രയോജനപ്പെടുമെന്ന് ഉറപ്പാണെന്നും അഭിഭാഷകർ പറയുന്നു.  വികസനം, ക്ഷേമ പ്രവർത്തനങ്ങൾ , അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ഗതാഗതസൗകര്യങ്ങൾ, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഉന്നമനം കൊണ്ടുവരാൻ അബ്ദുൾ ഗഫൂറിനാകുമെന്നും അഭിഭാഷകർ ഒന്നടങ്കം പറയുന്നു.

വികസന തുടർച്ച ലക്ഷ്യമിട്ടുമാണ് അബ്ദുൽ ഗഫൂർ മത്സര രംഗത്ത് സജീവമാകുന്നത്. വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന വ്യക്തിയായിരിക്കും താനെന്നും ഏത് ആവശ്യങ്ങൾക്കും നേരിട്ട് തന്നെ സമീപിക്കാമെന്നും അബ്ദുൽ ഗഫൂർ പ്രചാരണ വേദികളിൽ ഉറപ്പ് നൽകുന്നു. 2016 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ആഞ്ഞുവീശിയ ഇടതുതരംഗത്തിലും ഉലയാതെ യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലം കൂടിയാണ് കളമശ്ശേരി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടി, ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തലിൽ പാർട്ടിയിൽ നിന്ന് പുറത്താക്കും; കടുത്ത അച്ചടക്ക ലംഘനമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ്
എഡ്യു വിഷൻ 2035: എംജി സർവകലാശാലയിൽ അന്താരാഷ്ട്ര കോൺക്ലേവിന് നാളെ തുടക്കം; മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും