അഭിഭാഷകയെ അപമാനിക്കും വിധം സംസാരിച്ചു, ജസ്റ്റിസ്‌ എ ബദറുദ്ദിനെതിരെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പരസ്യ പ്രതിഷേധം

Published : Mar 07, 2025, 11:20 AM ISTUpdated : Mar 07, 2025, 11:31 AM IST
അഭിഭാഷകയെ അപമാനിക്കും വിധം സംസാരിച്ചു, ജസ്റ്റിസ്‌ എ ബദറുദ്ദിനെതിരെ  ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പരസ്യ പ്രതിഷേധം

Synopsis

ചേംബറില്‍ വെച്ചു മാപ്പ് പറയാമെന്നു ജസ്റ്റിസ്‌ബദറുദ്ദീന്‍.തുറന്ന കോടതിയിൽ വെച്ചു മാപ്പ് പറയണം എന്ന് അഭിഭാഷക അസോസിയേഷൻ

എറണാകുളം: കേരള ഹൈക്കോടതി മുറിയിൽ അസാധാരണ പ്രതിഷേധം. ജസ്റ്റിസ്‌ എ ബദറുദ്ദീനെതിരെയാണ് അഭിഭാഷകരുടെ പ്രതിഷേധം. വനിതാ അഭിഭാഷകയെ അപമാനിക്കും വിധം സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷക അസോസിയേഷന്‍റെ  നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.ജസ്റ്റിസ്‌ ബദറുദ്ദീന്‍ മാപ്പ് പറഞ്ഞില്ലെങ്കിൽ അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു കോടതി നടപടികൾ ബഹിഷ്കരിക്കും എന്ന് അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചേംബറില്‍ വച്ച്  വെച്ചു മാപ്പ് പറയാമെന്നു ജസ്റ്റിസ്‌ ബദറുദ്ദീന്‍ പറഞ്ഞു. എന്നാല്‍ തുറന്ന കോടതിയിൽ വെച്ചു മാപ്പ് പറയണം എന്ന നിലപാടിലാണ് അഭിഭാഷക അസോസിയേഷൻ. അഭിഭാഷകയുടെ ഭര്‍ത്താവ്  മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിന് സാവകാശം ചോദിച്ചതാണ്  ജസ്റ്റിസ്‌ ബദറുദ്ദീനെ പ്രകോപിപിച്ചത്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുബൈയിൽ പിടിയിൽ
പൊലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത പ്രതി പിടിയിൽ; അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന്