വാഹനം നിരത്തിലിറക്കാന്‍ എന്തുചെയ്യണം; സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് ഇതാ, കള്ളംപറഞ്ഞാല്‍ പിടിവീഴും

By Web TeamFirst Published Mar 24, 2020, 4:08 PM IST
Highlights

വ്യക്തമായ കാരണം അറിയിച്ച് പൊലീസിൽ നിന്ന് പാസ് വാങ്ങിയാലേ ഇനി സ്വകാര്യ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാനാവു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ അനാവശ്യമായി പുറത്തിറക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ കാരണം അറിയിച്ച് പൊലീസിൽ നിന്ന് പാസ് വാങ്ങിയാലേ സ്വകാര്യ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാനാവു. 

ഇപ്പോഴിതാ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പൊലീസിന് നൽകേണ്ട സത്യവാങ്മൂലത്തിന്‍റെ മാതൃക പൊലീസ് പുറത്തിറക്കി. വാഹനത്തിന്‍റെ നമ്പറും, യാത്രക്കാരുടെ പേര് വിവരവങ്ങളും യാത്രയുടെ ഉദ്ദേശവും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണം.

തെറ്റായ വിവരങ്ങൾ നൽകി പുറത്തിറങ്ങി കറങ്ങിനടന്നാല്‍ പിടിവീഴും. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോ, ടാക്സി തുടങ്ങിയവ നിരത്തില്‍ ഓടുമെങ്കിലും അവശ്യ സര്‍വ്വീസിന് മാത്രമേ ഉപയോഗിക്കാവു. 

Read More: ലോക്ക് ഡൗണ്‍: പുറത്തിറങ്ങാന്‍ പാസ്, സ്വകാര്യവാഹനങ്ങള്‍ക്ക് സത്യവാങ്മൂലം,വിവരങ്ങള്‍ തെറ്റെങ്കില്‍ നടപടി

 

click me!