അഫ്സാന ആത്മഹത്യ ചെയ്തത് ഭർത്താവിന്‍റെ പീഡനം കാരണം,അമൽ പണം ആവശ്യപ്പെട്ട് പലതവണ വിളിച്ചതായി അഫ്സാനയുടെ അച്ഛൻ

Published : Aug 11, 2022, 05:45 AM IST
അഫ്സാന ആത്മഹത്യ ചെയ്തത് ഭർത്താവിന്‍റെ പീഡനം കാരണം,അമൽ പണം ആവശ്യപ്പെട്ട് പലതവണ വിളിച്ചതായി അഫ്സാനയുടെ അച്ഛൻ

Synopsis

അമൽ മർദിക്കുന്നെന്ന് പറഞ്ഞ് മുമ്പും മകൾ ഫോണ്‍ വിളിച്ചിരുന്നു. അഫ്സാന സ്വന്തം വീട്ടിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നുവെന്നും അഫ്സാനയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തൃശൂർ: സ്ത്രീധന പീഡനം കാരണം തൃശ്ശൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം. അഫ്സാനയുടെ ഭർത്താവ് അമൽ പണം ആവശ്യപ്പെട്ട് പലതവണ വിളിച്ചിരുന്നു എന്ന് അഫ്സാനയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമൽ മർദിക്കുന്നെന്ന് പറഞ്ഞ് മുമ്പും മകൾ ഫോണ്‍ വിളിച്ചിരുന്നു. അഫ്സാന സ്വന്തം വീട്ടിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നു

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് മകൾ വിളിച്ച് കൂട്ടി കൊണ്ടു പോകണമെന്ന് പറഞ്ഞിരുന്നു. അത് അനുസരിച്ച് അഫ്സാനയുടെ അമ്മയും , മുത്തശ്ശിയും വീട്ടിലെത്തിയപ്പോഴേക്കും മകളെ ആശുപത്രിയിൽ ആക്കിയിരുന്നു. പടിക്കെട്ടിൽ നിന്ന് വീണ് പരിക്കു പറ്റിയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ആശുപത്രിയിൽ ചെന്നപ്പോഴാണ് ആത്മഹത്യ ശ്രമമാണെന്ന് അറിഞ്ഞത്. അമലിന്‍റെ പീഡനം കാരണമാണ് മകൾ ആത്മഹത്യ ചെയ്തതെന്നും പിതാവ് റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തൃശ്ശൂര്‍ പെരിഞ്ജനം സ്വദേശി അഫ്സാന ആണ് ആത്മഹത്യ ചെയ്തത്. ചികിൽസയിലായിരുന്ന അഫ്സാന ഇന്നലെയാണ് മരിച്ചത് . സ്ത്രീധന പീഡനത്തിന്‍റെ പേരിൽ ആത്മഹത്യ ശ്രമം നടത്തി ആശുപത്രിയിൽ ചികിൽസിലിരിക്കെയാണ് മരണം. . ഓഗസ്റ്റ് ഒന്നിന് മൂന്നുപീടികയിലെ ഫ്ളാറ്റിൽ ആണ് അഫ്സാന തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിൽ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ പുലർച്ചെ ആണ് മരണം. ഭർത്താവ് അമലിനെ കഴിഞ്ഞ ദിവസം കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര വർഷം മുൻപാണ് അമൽ അഫ്സാനയെ വിവാഹം കഴിച്ചത്. പീഡനത്തെ തുടർന്ന് മുൻപ് അഫ്സാന സ്വന്തം വീട്ടിലേക്ക് പോയിരുന്നെങ്കിലും വീട്ടുകാരും ബന്ധുക്കളും ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പ് ആക്കിയിരുന്നു. പിന്നീടും പീഡനം തുടർന്നതോടെ ആണ് ആത്മഹത്യ. ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി. 

PREV
Read more Articles on
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി