3 മാസമായിട്ടും കുഴി മൂടിയില്ല; പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Published : May 16, 2024, 03:16 PM ISTUpdated : May 16, 2024, 07:15 PM IST
3 മാസമായിട്ടും കുഴി മൂടിയില്ല; പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Synopsis

രാത്രിയില്‍ സുധാകരൻ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കുഴിയില്‍ വീഴുകയായിരുന്നു. മൂന്ന് മാസമായി  പ്രദേശവാസികൾ കുഴി മൂടാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം

പാലക്കാട്: പാലക്കാട് റോഡിലെ കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം. വാട്ടര്‍ അതോറിറ്റി പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് പാലക്കാട് വടക്കന്തര സ്വദേശി സുധാകരൻ ആണ് മരിച്ചത്. പാലക്കാട് പറക്കുന്നത്ത് ഇന്നലെ രാത്രിയാണ് സംഭവം.

രാത്രിയില്‍ സുധാകരൻ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കുഴിയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. സ്കൂട്ടര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സമീപത്തെ കല്ലില്‍ തലയിടിച്ചിരുന്നുവെന്നും അരമണിക്കൂറിനുശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോകാൻ വാഹനം കിട്ടിയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്ന് മാസമായി  പ്രദേശവാസികൾ കുഴി മൂടാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. സുധാകരന്‍റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വരാനിരിക്കുന്നത് അതിതീവ്രമഴ! ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്, കാറ്റിനും സാധ്യത

വീണ്ടും ടിടിഇയ്ക്കുനേരെ കയ്യേറ്റം; മംഗലാപുരം -ചെന്നൈ എക്സ്പ്രസിലെ വനിതാ ടിടിഇയെ തള്ളിമാറ്റി, പ്രതി പിടിയിൽ

 

PREV
Read more Articles on
click me!

Recommended Stories

Malayalam News Live:വടക്കൻ മേഖലയിലെ ഏഴു ജില്ലകളിൽ ഇന്ന് കൊട്ടിക്കാലാശം
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്