
കൊച്ചി: കൊച്ചി -ദില്ലി എയർഇന്ത്യ വിമാനം ദില്ലിയിൽ എത്തി. യന്ത്ര തകരാറിനെ തുടർന്ന് കൊച്ചിയിൽ നിന്ന് ടേക്ക് ഓഫ് നടത്താതെ പിൻവാങ്ങിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ മണിക്കൂറുകള്‍ക്കുശേഷമാണ് മറ്റൊരു വിമാനത്തിൽ ദില്ലിയിലെത്തിച്ചത്. പുലര്‍ച്ചെ 2.44നാണ് പകരം വിമാനം കൊച്ചിയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ടത്. അൽപ്പസമയം മുമ്പ് പുലര്‍ച്ചെ 5.33നാണ് വിമാനം ദില്ലിയിൽ ലാന്‍ഡ് ചെയ്തത്. കൊച്ചിയിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം 504 റൺവേയിൽ നിന്ന് തെന്നി മാറിയതായി സംശയിക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി ഫെയ്സ്ബുക്കിൽ കുറിച്ചതോടെയാണ് ആശങ്ക പുറത്തറിഞ്ഞത്.
ഇന്നലെ രാത്രി 10.34 ന് പുറപ്പെടേണ്ട വിമാനത്തിന്‍റെ ടേക്ക് ഓഫ് വൈകുകയാണെന്നും വിമാനത്തിന് എന്തോ അസ്വഭാവികമായി തോന്നിയെന്നുമാണ് ഹൈബി ഈഡൻ എംപി ഫെയ്സ്ബുക്കിലൂടെ പങ്ക് വെച്ചത്. പിന്നാലെയാണ് എഞ്ചിൻ തകരാറെന്ന് ക്രൂ വിശദീകരിച്ചത്. എഞ്ചിൻ തകരാർ സ്ഥിരീകരിച്ചെങ്കിലും വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയിട്ടില്ലെന്ന് കൊച്ചി വിമാനത്താവള കമ്പനിയായ സിയാൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam