സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക; 1001-ാമത്തെ കൺമണി എത്തിയത് കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ

Published : Aug 08, 2026, 06:41 PM IST
ammathottil

Synopsis

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ 1001-ാമത്തെ കുഞ്ഞിനെ കണ്ടെത്തി. ആയിരാമത്തെ കുഞ്ഞായ സഹസ്രയ്ക്ക് പിന്നാലെയെത്തിയ ഈ പെൺകുഞ്ഞിന് 'സഹസ്രിക' എന്ന് പേരിട്ടു.

കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ 1001-ാമത്തെ കുഞ്ഞ് കൂടി എത്തിച്ചേർന്നു. 2002-ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരാമത്തെ അതിഥി "സഹസ്ര" എത്തിയതിന് പിന്നാലെയാണ്, ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കാൽപ്പെരുമാറ്റം. കഴിഞ്ഞ ഓഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഈ അമ്മത്തൊട്ടിലിൽ എത്തുന്ന 11-ാമത്തെ കുഞ്ഞാണ് ഈ പെൺകുഞ്ഞ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു. ആയിരാമത്തെ കുഞ്ഞായ "സഹസ്ര" യുടെ പിൻഗാമിക്ക് "സഹസ്രിക" എന്ന് നാമകരണം ചെയ്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജിഎൽ. അരുൺ ഗോപി അറിയിച്ചു. ഈ വർഷം അമ്മത്തൊട്ടിലുകളിലെത്തുന്ന 13-ാമത്തെ കുഞ്ഞും ആറാമത്തെ പെൺകുഞ്ഞുമാണ് "സഹസ്രിക". കഴിഞ്ഞ ജൂൺ 4-ന് "ഹരിതാംശ്" എന്ന ആൺകുഞ്ഞിനെ ഇവിടെ ലഭിച്ചിരുന്നു.

അലാറം മുഴങ്ങി, കരുതലോടെ ഏറ്റെടുത്തു

കുഞ്ഞ് അമ്മത്തൊട്ടിലിലെത്തിയ ഉടൻ തൊട്ടിലിനോട് ചേർന്നുള്ള ബീച്ച് ആശുപത്രി നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നിമിഷങ്ങൾക്കുള്ളിൽ നഴ്സിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ പൂർണ്ണ ആരോഗ്യവതിയാണ് കുഞ്ഞെന്ന് കണ്ടെത്തി.

കുഞ്ഞിനെ സന്ദർശിക്കാൻ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദർശക്, കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ എന്നിവർ ബീച്ച് ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് വീഴുമായിരുന്ന കുഞ്ഞുങ്ങളെ സംരക്ഷിച്ച്, പരിചരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സംസ്ഥാന ശിശുക്ഷേമ സമിതി അമ്മത്തൊട്ടിൽ പദ്ധതി നടപ്പാക്കുന്നത്. "സഹസ്രിക" യുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അർജുൻ ആയങ്കി സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്; കണ്ണൂരിൽ നിന്ന് മുങ്ങിയെന്ന് സംശയം
അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് എം വി ജയരാജൻ; `ക്വട്ടേഷൻ സംഘത്തിന്റെ ഒരു പിന്തുണയും പാർട്ടിക്ക് ആവശ്യമില്ല'