രാജ്ഭവനിലെ പരിപാടിയിൽ വീണ്ടും ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന,പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി , ചടങ്ങ് ബഹിഷ്ക്കരിച്ചു

Published : Jun 19, 2025, 12:17 PM ISTUpdated : Jun 19, 2025, 01:25 PM IST
Sivankutty Rajbhawan

Synopsis

പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന ഇല്ലായിരുന്നു

തിരുവനന്തപുരം:ഭാരതാംബ വിവാദം വീണ്ടും കൊഴുക്കുന്നു.രാജ്ഭവനിലെ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചു സ്കൗട്ട് ആന്‍റ് ഗൈഡ്സ്   സർട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനിൽ നടന്നത്.പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന  നടത്തുമെന്ന്   ഇല്ലായിരുന്നു താൻ ചെല്ലുമ്പോൾ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറഞ്ഞു. ഭരണഘടനക്ക് നിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു..സർക്കാർ പരിപാടിയായിട്ടും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രിക്ക്  പ്രതിഷേധം ഉണ്ട്.

ഭാരതാംബ ചിത്രം മാറ്റുന്ന പ്രശ്നമില്ലെന്ന്  രാജ് ഭവൻ വ്യക്തമാക്കി. ഇന്നത്തെ ചടങ്ങിലെ പുഷ്പാർച്ചന ചിത്രം  രാജ് ഭവൻ പുറത്തു വിട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ എതിർപ്പുകൾ കാര്യമാക്കുന്നില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും