'ലെജൻ്റ്, വരദാനം'; സ്വാഗത പ്രസംഗകൻ്റെ പുകഴ്ത്തലിൽ അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്താൻ നിർദേശിച്ചു

Published : Jun 19, 2025, 12:16 PM ISTUpdated : Jun 19, 2025, 12:39 PM IST
Pinarayi Vijayan Angry

Synopsis

വായനാ ദിന പരിപാടിയിൽ തന്നെ പുകഴ്ത്തിയുള്ള പ്രസംഗത്തിൽ അസ്വസ്ഥനായി മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ടാഗോൾ തിയറ്ററിൽ സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണ വായനാദിന ചടങ്ങിലാണ് സംഭവം. സ്വാഗതം ആശംസിച്ച എൻ ബാലഗോപാൽ മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോഴാണ് പ്രശംസ കൊണ്ട് മൂടിയത്.  മുഖ്യമന്ത്രി അസ്വസ്ഥനായതോടെ സംഘാടകർ ഇടപെട്ട് പ്രസംഗം നി‍ർത്തിച്ചു.

'മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം', 'പിണറായി വിജയൻ ലെജൻഡ്' എന്നെല്ലാമാണ് സ്വാഗത പ്രസംഗകനായ എൻ ബാലഗോപാൽ പുകഴ്ത്തിയത്. പ്രശംസ കേട്ട മുഖ്യമന്ത്രി അസ്വസ്ഥനായി. ഇക്കാര്യം മനസിലാക്കിയ സംഘാടകർ പ്രസംഗം പരിമിതപ്പെടുത്താൻ പ്രസംഗകന് പേപ്പറിൽ എഴുതി നിർദേശം നൽകി. കൂടുതൽ സംസാരിച്ചാൽ മുഖ്യമന്ത്രിക്ക് ദേഷ്യം വരുമെന്നും 'അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും പറഞ്ഞാണ് സ്വാഗത പ്രസംഗകൻ എൻ ബാലഗോപാൽ പ്രസംഗം നിർത്തിയത്. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനാണ് എൻ ബാലഗോപാൽ. 

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് പിന്നീട് പ്രസംഗിച്ച മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനാകെ വഴി കാട്ടിയവരാണ് കേരളം. ലഹരി ഉപയോഗം സമൂഹത്തിലെ വിപത്താണ്. അത്തരം കാര്യങ്ങളിൽ നല്ല നിലപാട് സ്വീകരിക്കാനും പൊതുബോധം ഉയർത്താനും വായനയ്ക്ക് സാധിക്കും. പൊതു വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കുന്ന രാജ്യത്തെ 44 മുൻനിര ജില്ലകളിൽ കേരളത്തിലെ 13 ജില്ലകളുമുണ്ട്. ഇത് നാടിന് അഭിമാനമാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'