സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; ജാഗ്രതാ നിര്‍ദേശം, ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജു

By Web TeamFirst Published Mar 7, 2020, 8:20 AM IST
Highlights

പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രത്യേക ജാഗ്രതയിലാണ്. ഫാമുകളിലെ കോഴികളെ നശിപ്പിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി കെ രാജു പറഞ്ഞു. 

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് വേങ്ങേരിയിലും കൊടിയത്തൂരിലെയും കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജുവിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.

നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രത്യേക ജാഗ്രതയിലാണ്. പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയതായി കെ രാജു അറിയിച്ചു. രണ്ട് ഫാമുകളിലെ എല്ലാ കോഴികളെയും ഇന്ന് തന്നെ നശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ രാജു പറഞ്ഞു. ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തല്‍. 

2016ലാണ് സംസ്ഥാനത്ത് ഇതിനുമുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട് ഭാഗത്തെ താറാവുകള്‍ക്കായിരുന്നു അന്ന് രോഗം ബാധിച്ചത്.

click me!