'തരൂരിനെ വിജയിപ്പിക്കു, കോൺഗ്രസിനെ രക്ഷിക്കൂ 'ശശി തരൂരിനായി പാലക്കാട് വീണ്ടും ഫ്ളക്സ് ബോർഡുകൾ

Published : Oct 16, 2022, 12:17 PM ISTUpdated : Oct 16, 2022, 12:24 PM IST
'തരൂരിനെ വിജയിപ്പിക്കു, കോൺഗ്രസിനെ രക്ഷിക്കൂ 'ശശി തരൂരിനായി പാലക്കാട് വീണ്ടും ഫ്ളക്സ് ബോർഡുകൾ

Synopsis

മഹാത്മാ സ്റ്റഡി സെന്റർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ഫ്ളക്സ് ബോർഡ്.അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തരൂർ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

പാലക്കാട് : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ, ശശി തരൂരിനെ അനുകൂലിച്ച് പാലക്കാട് ഇന്ന് വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.നഗരത്തിൽ മിഷൻ സ്കൂളിന് സമീപമാണ് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.തരൂരിനെ വിജയിപ്പിക്കു, കോൺഗ്രസിനെ രക്ഷിക്കൂ എന്ന വാചകത്തോടെയാണ് ഫ്ളക്സ് ബോർഡ്.മഹാത്മാ സ്റ്റഡി സെന്റർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ഫ്ളക്സ് ബോർഡ്..കഴിഞ്ഞ ദിവസം പാലക്കാട് മങ്കരയിലും തരൂരിനായി ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരുന്നു...

വോട്ടർ പട്ടികക്കെതിരായ ശശി തരൂരിൻ്റെ പരാതി അടിസ്ഥാനമില്ലാത്തതെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.പരാതിയിൽ കഴമ്പുണ്ടായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് സമിതി പരിഗണിച്ചേനെ.അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തരൂർ പാർട്ടി വിടുമെന്ന് കരുതുന്നില്ല.ആപത്ത് കാലത്ത് ഉന്മൂലനം ചെയ്യാൻ ശ്രമിച്ചവരോട് തരൂരിന് എങ്ങനെ സഹകരിക്കാനാകുമെന്നും ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെലങ്കാനയിലെ വരണാധികാരിയാണ് രാജ് മോഹൻ ഉണ്ണിത്താൻ.

 

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്.9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം ചൊവ്വാഴ്ച ബാലറ്റ് പെട്ടികള്‍ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയുടെയും തരൂരിന്‍റെയും പ്രചാരണം ഇന്നവസാനിക്കും.ഖര്‍ഗെയുടെ പ്രചാരണം കര്‍ണ്ണാടകത്തിലും, തരൂര്‍ ലഖ്നൗവിലുമായിരിക്കും.ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പരിഗണനയില്‍ ഭൂരിപക്ഷം പിസിസികളും, നേതാക്കളും ഖര്‍ഗെയെയാണ് പിന്തുണക്കുന്നത്. രഹസ്യബാലറ്റില്‍ പ്രതീക്ഷ വയ്ക്കുന്ന തരൂരിന് മധ്യപ്രദേശില്‍ മാത്രമാണ് നല്ല സ്വീകരണം കിട്ടിയത്. 

'തരൂരിനും ഖര്‍ഗെക്കും നല്‍കിയത് ഒരേ ഒരേ പട്ടിക'; ശശി തരൂരിന്റെ പരാതി തള്ളി മധുസൂദൻ മിസ്ത്രി

'ഉണരും കോൺഗ്രസിൻ്റെ ഊർജമാണ് തരൂര്‍'; കണ്ണൂരിലും തരൂരിനെ പിന്തുണച്ച് ഫ്ലക്സ് ബോര്‍ഡ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രക്തസമ്മര്‍ദം ഉയര്‍ന്ന തോതിൽ, ഹൃദയസംബന്ധമായ പ്രശ്നമുണ്ടെന്ന് ഡോക്ടര്‍മാര്‍; തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
'തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് അനിവാര്യം, കർമ്മഫലം അനുഭവിച്ചേ തീരു'; ബിജെപി നേതാവ് ടിപി സെൻകുമാർ