ഗവർണ്ണർക്കെതിരെ രണ്ടും കൽപ്പിച്ച്! തെലങ്കാന കേസിലെ സുപ്രീംകോടതി പരാമർശം ആയുധമാക്കാൻ കേരളം

Published : Nov 02, 2023, 12:57 PM IST
ഗവർണ്ണർക്കെതിരെ രണ്ടും കൽപ്പിച്ച്! തെലങ്കാന കേസിലെ സുപ്രീംകോടതി പരാമർശം ആയുധമാക്കാൻ കേരളം

Synopsis

കേസിന് പോയാൽ പിന്നെ ഒരു സമവായവും ഉണ്ടാകില്ലെന്ന  രാഷ്ട്രീയ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ ഇടക്ക് ഹർജി വേണ്ടെന്ന് വെച്ചതാണ്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളും ഏറ്റുമുട്ടലിലേക്ക് നീങ്ങിയപ്പോഴാണ് കേരളവും പോരിനിറങ്ങിയത്.

തിരുവനന്തപുരം : ഗവർണ്ണർക്കെതിരെ രണ്ടും കല്പിച്ചുള്ള നീക്കത്തിൻറെ ഭാഗമായാണ് ബില്ലുകളില്‍ ഒപ്പിടത്തതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണത്തലവനെതിരെ സർക്കാർ അസാധാരണ പോരിനിറങ്ങുമ്പോൾ രാജ് ഭവനും പിന്നോട്ടില്ല. സുപ്രീം കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകില്ലെന്നാണ് രാജ്ഭവൻ വിലയിരുത്തൽ. 

ബില്ലുകൾ വെച്ച് താമസിപ്പിക്കുന്ന ഗവർണ്ണർക്കെതിരെ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് സർക്കാറിൻറെ ഹർജി. ബില്ലിൽ തീരുമാനം അനന്തമായി നീട്ടരുതെന്ന തെലങ്കാന കേസിലെ സുപ്രീം കോടതി പരാമർശം വന്നത് മുതൽ സർക്കാർ നിയമയുദ്ധത്തിനുള്ള ശ്രമം ശക്തമാക്കിയിരുന്നു. കേസിന് പോയാൽ പിന്നെ ഒരു സമവായവും ഉണ്ടാകില്ലെന്ന  രാഷ്ട്രീയ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ ഇടക്ക് ഹർജി വേണ്ടെന്ന് വെച്ചതാണ്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളും ഏറ്റുമുട്ടലിലേക്ക് നീങ്ങിയപ്പോഴാണ് കേരളവും പോരിനിറങ്ങിയത്. കേസ് കൊടുക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ മുതൽ സ്വാഗതം  ചെയ്ത ഗവർണ്ണറും വിട്ടുവീഴ്ചക്കില്ല.

ഗവർണർക്കെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി

ബില്ലിൽ ഇത്ര സമയത്തിനുള്ളിൽ ഒപ്പിടാൻ ഒരിക്കലും കോടതി നിർദ്ദേശിക്കില്ലെന്നാണ് രാജ്ഭവൻ വിലയിരുത്തൽ. ഇതിനകം പല നിയമവിദഗ്ധരുമായി ഗവർണ്ണർ ആശയവിനിമയം നടത്തിക്കഴിഞ്ഞു. കേസിനാധാരാമയ ബില്ലുകളുടെ നിയമ-ധാർമ്മിക സാധുതകളിലാണ് രാജ്ഭവന്റെ സംശയം. ഒരു ബിൽ ചാൻസിലർ സ്ഥാനത്തുനിന്നും ഗവ‍ർണ്ണറെ മാറ്റാനുള്ളത്. മറ്റൊന്ന് വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കവരുന്നത്. മറ്റൊന്ന് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്നത്. എല്ലാം സർക്കാറിൻരെ താല്പര്യത്തിനും സ്വജനപക്ഷപാതത്തിനുമെന്നാണ് രാജ്ഭവൻ നിലപാട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പറന്നുകൊണ്ടിരിക്കെ പൈലറ്റിന്റെ അനൗൺസ്മെന്റ്, 'വിമാനത്തിന്റെ ടയറുകൾ പൊട്ടി' , എയര്‍ ഇന്ത്യ എക്പ്രസിലെ വീഡിയോ പങ്കുവച്ച് യാത്രക്കാരി
കള്ളനെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനം; പാലക്കാട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്നു പേര്‍ പിടിയിൽ