വീണ്ടും തട്ടിക്കൊണ്ടുപോകൽ; നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തില്‍ പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Published : Feb 19, 2021, 11:28 AM ISTUpdated : Feb 19, 2021, 12:19 PM IST
വീണ്ടും തട്ടിക്കൊണ്ടുപോകൽ; നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തില്‍ പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Synopsis

പേരാമ്പ്ര പന്തിരിക്കര സ്വദേശി അജ്നാസിനെ പെരുമുണ്ടശ്ശേരിയിൽ വച്ച് വോളിബോൾ കളി കഴിഞ്ഞ് വരുന്ന വഴിയിലാണ് തട്ടിക്കൊണ്ട് പോയത്. നമ്പർ പ്ലേറ്റില്ലാത്ത വെളുത്ത ഇനോവ കാറിലാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകൽ. പേരാമ്പ്ര പന്തിരിക്കര സ്വദേശി അജ്നാസിനെ ഇന്നലെ രാത്രി 12 മണിക്ക് തട്ടിക്കൊണ്ടുപോയതായി പരാതി. പെരുമുണ്ടശ്ശേരിയിൽ വച്ച് വോളിബോൾ കളി കഴിഞ്ഞ് വരുന്ന വഴിയിലാണ് തട്ടിക്കൊണ്ട് പോയത്. നമ്പർ പ്ലേറ്റില്ലാത്ത വെളുത്ത ഇനോവ കാറിലാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അജ്നാസിൻ്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

തുണേരി മുടവന്തേരിയില്‍ പ്രവാസി വ്യാപാരിയായ അഹമ്മദിനെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോവുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്ന് നാദാപുരത്തെ പ്രവാസി വ്യവസായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read: തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം, മര്യാദയോടെ പെരുമാറി; മൂന്ന് പേരെ സംശയിക്കുന്നുവെന്നും പ്രവാസി വ്യവസായി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്കോ? കട്ടിളപാളി കേസിൽ വാദം പൂർത്തിയായി, വിധി നാളെ
തിരുവനന്തപുരം ന​ഗരത്തിലെ 23 ഇട റോഡുകളിൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കും: മേയർ വി വി രാജേഷ്