
കാസർകോട്: ഉദുമ എംഎൽഎയ്ക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്. കെ.കുഞ്ഞിരാമൻ എംഎൽഎക്കും സിപിഎം നേതാക്കൾക്കെതിരെയുമാണ് യൂത്ത് കോൺഗ്രസിന്റെ കൊലവിളി. കൃപേഷ്, ശരത് ലാൽ എന്നിവരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള പ്രകടനത്തിൽ ആയിരുന്നു കൊലവിളി മുദ്രാവാക്യം. 'നാളുകൾ എണ്ണപ്പെട്ടെന്നും തീർക്കു'മെന്നുമായിരുന്നു മുദ്രാവാക്യം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam