
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. പുതൂർ പഞ്ചായത്തിലെ മൂലക്കൊമ്പ് ആദിവാസി ഊരിലെ തുളസി - രങ്കൻ ദമ്പതികളുടെ ഒന്നര മാസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. ഇവരുടെ ആറ് മക്കളിൽ അഞ്ചാമത്തെ കുട്ടിയാണ് മരിക്കുന്നത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കുട്ടി മരിച്ചത്. ജനിതക വൈകല്യമാണ് മരണകാരണമെന്ന് അട്ടപ്പാടി മെഡിക്കൽ ഓഫീസർ അറിയിച്ചു. അട്ടപ്പാടിയിലെ ഈ വർഷത്തെ അഞ്ചാമത്തെ ശിശുമരണമാണിത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam