
പാലക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ കരിമ്പ പനയംപാടത്ത് ബൈക്ക് കാൽനട യാത്രക്കാ൪ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം. കാൽനട യാത്രക്കാരായ രണ്ടു പേ൪ക്ക് ഗുരുതരമായി പരിക്കേറ്റു. നാല് സ്കൂൾ വിദ്യാ൪ത്ഥികളുടെ മരണത്തിനിടയാക്കിയ വളവിലാണ് രണ്ടു മാസങ്ങൾക്കു ശേഷം വീണ്ടും അപകടം. വൈകീട്ട് ആറുമണിയോടെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി വീഴുകയായിരുന്നു. പനയമ്പാടം സ്വദേശി മുസ്തഫക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ഇതേ വളവിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് സ്കൂൾ വിദ്യാ൪ത്ഥികൾ മരിച്ചത്. സുരക്ഷയ്ക്കായി താൽക്കാലിക സംവിധാനങ്ങൾ മാത്രമാണ് ഇവിടെ സ്ഥാപിച്ചതെന്ന ആക്ഷേപം ഉയ൪ന്നിരുന്നു.
റെയിൽവേ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് 40- കാരന്‍, ബോധം വന്നപ്പോൾ, 'വണ്ടി പോവും ജോലിക്ക് പോകണമെന്ന്'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam