'കരുവന്നൂരിൽ നടന്നത് അഴിമതി'; അഴിമതി നടത്തിയവരെ സിപിഎം സംരക്ഷിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ

Published : Feb 10, 2025, 10:35 PM IST
 'കരുവന്നൂരിൽ നടന്നത് അഴിമതി'; അഴിമതി നടത്തിയവരെ സിപിഎം സംരക്ഷിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ

Synopsis

സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് എം വി ഗോവിന്ദന്‍റെ പ്രതികരണം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് അഴിമതി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അഴിമതി നടത്തിയവരെ സംഘടന സംരക്ഷിച്ചില്ല. നടപടി ഉണ്ടായെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് എം വി ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്.

സഹകരണ മേഖലയിലെ തെറ്റായ പ്രവണത വച്ചു പൊറുപ്പിക്കില്ല. അഴിമതി ആരു ചെയ്താലും നടപടി ഉണ്ടാകും. അതേസമയം ഇല്ലാത്ത അഴിമതിയുടെ പേരിലുള്ള ഇഡി ഉൾപ്പെടെയുള്ള ഏജൻസികളുടെ വേട്ടയാടലിനെ പാർട്ടി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം