കെ എം ഷാജഹാന്റെ വീട്ടിൽ വീണ്ടും പൊലീസ് റെയ്ഡ്; ഷൈനിന്റെ പരാതിയിൽ നടപടി, സൈബർ ആക്രമണ കേസിൽ അറസ്റ്റിലായത് ഇന്നലെ

Published : Sep 26, 2025, 12:52 PM ISTUpdated : Sep 26, 2025, 12:59 PM IST
KM Shajahan's Arrest K J Shine Teacher Reacts

Synopsis

സിപിഎം നേതാവ് കെ ജെ ഷൈനിന്റെ പരാതിയിൽ കെ എം ഷാജഹാന്റെ വീട്ടിൽ വീണ്ടും റെയ്ഡ് നടത്തി പൊലീസ്.  

തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ പരാതിയിൽ കെ എം ഷാജഹാന്റെ വീട്ടിൽ വീണ്ടും റെയ്ഡ് നടത്തി പൊലീസ്. എറണാകുളം സൈബർ പൊലിസാണ് പരിശോധന നടത്തുന്നത്. സൈബര്‍ ആക്രമണ കേസിൽ ഇന്നലെയാണ് ഷാജഹാൻ അറസ്റ്റിലായത്. ആക്കുളത്തെ വീട്ടിൽ നിന്നാണ് ഇന്നലെ കെ എം ഷാജഹാനെ ചെങ്ങമനാട് എസ്എച്ച്ഒ അറസ്റ്റ് ചെയ്തത്. 

ഷൈൻ നൽകിയ കേസിനെ കുറിച്ച് ഷാജഹാന്‍ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. പുതിയ വീഡിയോയുടെ പേരിലാണ് ഷാജഹാന്‍റെ അറസ്റ്റ്. കെ ജെ ഷൈനിന്‍റെ പേര് പറഞ്ഞ് ഷാജഹാൻ വീണ്ടും അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ഇതിന് വീണ്ടും ഷൈൻ പരാതി നൽകിയിരുന്നു. റൂറൽ സൈബർ പൊലീസാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 

കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് കഴിഞ്ഞ ദിവസം ഷാജഹാൻ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷാജഹാന്‍റെ ഫോൺ അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് നൽകിയിരുന്നില്ല. കെ ജെ ഷൈനിന്‍റെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ലെന്ന നിലപാടാണ് അന്വേഷണസംഘത്തിന് മുന്നിൽ ഷാജഹാൻ കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നത്.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത് ഉപാധികളില്ലാതെ; ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നത് മാധ്യമ സൃഷ്ടിയാണെന്ന് സാബു ജേക്കബ്
ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും