ചിന്നക്കനാലിൽ വീട് തകർത്ത് അരിക്കൊമ്പൻ

Published : Feb 20, 2023, 09:15 AM IST
ചിന്നക്കനാലിൽ വീട് തകർത്ത് അരിക്കൊമ്പൻ

Synopsis

301 കോളനിയിൽ എമിലി ജ്ഞാനമുത്തുവിൻ്റെ വീടാണ് അരി കൊമ്പൻ അക്രമിച്ചത്


ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ ഒരു വീട് തകർത്തു. എമിലി ജ്ഞാനമുത്തുവിൻ്റെ വീടാണ് അരി കൊമ്പൻ അക്രമിച്ചത്. 

 

മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയും കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. പുണ്യാവേലിന്‍റെ കടക്കുനേരെയായിരുന്നു   കാട്ടാനയുടെ ആക്രമണം ഉണ്ടായത്.  ഒരാഴ്ച്ചക്കിടെ രണ്ടുതവണയാണ് പുണ്യവേലിന്‍റെ കട ആക്രമിച്ചത്. 

ഇതിനിടെ ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണാനുള്ള വിശദമായ റിപ്പോർട്ട് വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയ മൂന്നാർ ഡിഎഫ്ഒ ക്ക് കൈമാറി. റിപ്പോട്ട് ഇന്ന് ഹൈറേഞ്ച് സർക്കിൾ കൺസർവേറ്റർ വഴി ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിക്കും. അരിക്കൊമ്പനെ പിടിച്ചു മാറ്റാനും ,ചക്കക്കൊന്പൻ, മൊട്ടവാലൻ എന്നീ കാട്ടാനകളെ ജിഎസ്എം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനും ഹൈറേഞ്ച് സർക്കിൾ കൺസർവേറ്റർ പത്താം തീയതി വിളിച്ച യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഈ മൂന്ന് ആനകളുടെ ശല്യം ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചാലുടൻ വയനാട്ടിൽ നിന്നും മൂന്ന് കുങ്കിയാനകളുൾപ്പെടുന്ന സംഘം ചിന്നക്കനാൽ ഭാഗത്തെത്തി തുടർ നടപടികൾ തുടങ്ങും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പള്ളിക്കലിനെ കണ്ണീരിലാഴ്ത്തി മൂന്ന് മാസത്തിന് ശേഷം ആദര്‍ശും വിടവാങ്ങി, ഥാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി
ഇനി ഞാനൊരു വാക്ക് പറയട്ടെ 'ബ്ലുപ്രിന്റ്'..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി