
ഇടുക്കി: പൂപ്പാറ തലക്കുളത്ത് വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം. കൊച്ചി -ധനുഷ്‌കോടി ദേശിയ പാതയിലൂടെ പലചരക്ക് സാധനങ്ങളുമായി എത്തിയ ലോറി ആന ആക്രമിച്ചു . വാഹനത്തിൽ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ആന ഭക്ഷിച്ചു.
തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് സാധനങ്ങളുമായി എത്തിയ വാഹനമാണ് അരിക്കൊമ്പൻ ആക്രമിച്ചത്. പുലർച്ച അഞ്ചുമണിയോടെയാണ് സംഭവം. ആനയെ കണ്ടതിനെ തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടി രക്ഷപെട്ടു
അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘമെത്തും, നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിൽ