കായിക മേളയിലെ കോരുത്തോട് സ്കൂളിന്‍റെ പ്രായതട്ടിപ്പ്; വിവാദത്തിൽ സങ്കടമുണ്ടെന്ന് മുൻ കായിക അധ്യാപകൻ, കോരുത്തോട് ഗ്രാമത്തിന് നാണക്കേടുണ്ടാക്കി

Published : Oct 30, 2026, 08:09 AM IST
Age fraud by Koruthode School

Synopsis

കായിക മേളയിലെ കോരുത്തോട് സ്കൂളിന്‍റെ പ്രായതട്ടിപ്പ് വിവാദത്തിൽ സങ്കടമുണ്ടെന്ന് മുൻ കായിക അധ്യാപകൻ കെ പി തോമസ്. പ്രായതട്ടിപ്പ് കോരുത്തോട് ഗ്രാമത്തിന് നാണക്കേടുണ്ടാക്കിയെന്നും നിലവിലെ കായിക അധ്യാപകൻ മരുന്നിന്‍റെ ആശാൻ ആണെന്നുംകെപി തോമസ്

കോട്ടയം: കായിക മേളയിലെ കോരുത്തോട് സ്കൂളിന്‍റെ പ്രായതട്ടിപ്പ് വിവാദത്തിൽ സങ്കടമുണ്ടെന്ന് മുൻ കായിക അധ്യാപകൻ കെ പി തോമസ്. പ്രായതട്ടിപ്പ് കോരുത്തോട് ഗ്രാമത്തിന് നാണക്കേടുണ്ടാക്കിയെന്നും നിലവിലെ കായിക അധ്യാപകൻ മരുന്നിന്‍റെ ആശാൻ ആണെന്നും കെപി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പലതവണ ആരോപണങ്ങൾ നേരിട്ടിട്ടുള്ള ആളാണ്. മാനേജ്മെന്‍റിലെ ചിലർക്കും ഇതിൽ പങ്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പുറത്ത് നിന്ന് കുട്ടികൾ വരുന്നതിന് എതിരല്ല. വരുന്നവരുടെ പ്രായം കൃത്യമായിരിക്കണം. ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കൃത്യമായി ഇടപെട്ട വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കോരുത്തോട് സ്കൂളിന് മുമ്പ് പ്രശസ്തി കിട്ടിയത് കൃത്രിമം കാണിച്ചിട്ടല്ലെന്നും കെ പി തോമസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കാർക്ക് ആശ്വാസ വാർത്ത; കൊല്ലം - കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളത്തേക്ക് നീട്ടി
'ആ പിണറായിക്കാലമല്ല കേരളത്തിൽ, വിരട്ടലിന് മുന്നിൽ വിറയ്ക്കില്ല'; എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ മന്ത്രി റോജി എം ജോൺ