ഗവർണർക്കെതിരെ പരസ്യപ്രക്ഷോഭം : ഇടതുമുന്നണി യോ​ഗം ഇന്ന്, സാങ്കേതിക സ‍‍‍ർവകലാശാലയിൽ നിയമോപദേശം തേടി സർക്കാർ

Published : Oct 23, 2022, 06:04 AM IST
ഗവർണർക്കെതിരെ പരസ്യപ്രക്ഷോഭം : ഇടതുമുന്നണി യോ​ഗം ഇന്ന്, സാങ്കേതിക സ‍‍‍ർവകലാശാലയിൽ നിയമോപദേശം തേടി സർക്കാർ

Synopsis

മുന്നണിയുടെ നേതൃത്വത്തിൽ യോജിച്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് എൽഡിഎഫ് ചേരുന്നത് 

 

തിരുവനന്തപുരം  : ഗവർണർക്കെതിരായ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഇടതുമുന്നണി . സർക്കാർ ഗവർണർ പോര് തുടരുന്നതിനിടെ ഗവർണറുടെ നിലപാടുകൾക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് ഇന്ന് ഇടതുമുന്നണി യോഗം രൂപം നൽകും.

സർക്കാരിനെതിരെയുള്ള ഗവർണറുടെ നീക്കങ്ങൾക്ക് തടയിടാൻ പരസ്യപ്രചരണത്തിന് നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തിൽ യോജിച്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് എൽഡിഎഫ് ചേരുന്നത് 

ഇതിനിടെ സാങ്കേതിക സ‍ർവകലാശാല വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുന്നതിൽ സർക്കാർ നിയമോപദേശം തേടി . എജിയുടെയും സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരുടെയും ഉപദേശം ആണ് ചോദിച്ചത്. സാങ്കേതിക സ‍ർവകലാശാലയിൽ ഇതുവരെ പകരം ചുമതലയും സർക്കാർ നൽകിയിട്ടില്ല. പാനൽ അല്ലാതെ ഒറ്റ പേരിൽ നിയമിക്കപ്പെട്ട മറ്റ് അഞ്ച് വിസിമാരുടെ കാര്യത്തിലും സർക്കാരിന് ആശങ്ക ഉണ്ട്. ഗവർണർ ഇവർക്ക് എതിരെ നടപടി ആവശ്യപ്പെടുമോ എന്നാണ് ആശങ്ക

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ ആദ്യ നിയമനവും ചട്ടം പാലിക്കാതെ,ഒറ്റ പേര് അടിസ്ഥാനമാക്കിയെന്ന് രേഖകള്‍
 

PREV
Read more Articles on
click me!

Recommended Stories

കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു
പി എം ശ്രീയിലെ ഇടപെടല്‍; ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി, 'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'