മത്സരപ്പരീക്ഷാ പരിശീലനത്തിന് എഐ അധിഷ്ഠിത മുകുളം പോര്‍ട്ടല്‍; മന്ത്രി എൻ ഷംസുദീൻ ഉദ്ഘാടനം ചെയ്യും

Published : Sep 15, 2026, 01:06 AM IST
N Shamsudheen

Synopsis

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ദേശീയ തലത്തിലുള്ള മത്സരപ്പരീക്ഷകൾക്കായി കൈറ്റ് സൗജന്യ എഐ അധിഷ്ഠിത പരിശീലന പോർട്ടൽ ആരംഭിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നീറ്റ്, ജെഇഇ പോലുള്ള പരീക്ഷകളിൽ മികച്ച വിജയം നേടാൻ സഹായിക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം: ദേശീയ തലത്തിലുള്ള മത്സരപ്പരീക്ഷകൾക്ക് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സൗജന്യ എഐ അധിഷ്ഠിത പരിശീലനത്തിന് പോർട്ടൽ ഒരുങ്ങി. സാമ്പത്തിക പ്രതിസന്ധികൾ കാരണം കോച്ചിംഗ് സെന്‍ററുകളിൽ പോകാൻ സാധിക്കാത്ത സാധാരണക്കാരായ കുട്ടികൾക്കും നീറ്റ്, ജെഇഇ, സിയുഇടി, ഐഐഎസ്ഇആർ, കെവിപിവൈ തുടങ്ങിയ ദേശീയ-അന്തർദേശീയ പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സൗജന്യ പരിശീലനം നൽകാനാണ് പോർട്ടൽ ആരംഭിക്കുന്നതെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.

നിർമിതബുദ്ധി പ്രയോജനപ്പെടുത്തി കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പദ്ധതി ആരംഭിക്കുന്നത്. പോർട്ടലിന്‍റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ സെപ്റ്റംബർ 15 ന് തിരുവനന്തപുരത്തുള്ള ജവ‍ഹർ സഹകരണ ഭവനിൽ രാവിലെ 10.30-ന് നടക്കുന്ന ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ പരിശീലന പരിപാടിയിൽ നിർവഹിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും നടക്കുന്ന പരിശീലന കേന്ദ്രങ്ങൾ ഓൺലൈനായി ഉദ്ഘാടന ചടങ്ങിൽ പങ്കുചേരും.

തെരഞ്ഞെടുത്ത 25 സ്‌കൂളുകളിൽ വിജയകരമായി പൂർത്തിയാക്കിയ പൈലറ്റ് പ്രോജക്റ്റിന് ശേഷമാണ് പദ്ധതി സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കുന്നത്. കുട്ടികളുടെ വ്യക്തിഗത പഠന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ പരിശീലനവും പിന്തുണയും നൽകാൻ മുകുളം പോർട്ടലിൽ കൈറ്റിന്‍റെ എഐ സാങ്കേതികവിദ്യ സമന്വയിപ്പിച്ചിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലെ പത്തോളം വിഷയങ്ങൾക്കുള്ള ഡിജിറ്റൽ പഠന സാമഗ്രികൾ എഐ സങ്കേതങ്ങൾ ഉപയോഗിച്ച് പുതിയ കൈറ്റ് വെബ്‌സൈറ്റിൽ തയ്യാറാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചിലയാളുകൾ ഇസ്ലാമിനെ താറടിച്ചു കാണിക്കാൻ ശ്രമിക്കുന്നു, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പരസ്യ പിന്തുണയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ
തിരുത്തൽ നടപടി ജനങ്ങൾക്കും അണികൾക്കും ബോധ്യമാകണം, സിപിഎം വിശാല കമ്മിറ്റിയിൽ ആവശ്യം ഉന്നയിച്ച് പ്രതിനിധികൾ