
കോഴിക്കോട്: എഐ ക്യാമറ വിവാദത്തിൽ കെൽട്രോണിനെ പഴിചാരി മുൻ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഗതാഗത വകുപ്പിൽ ക്രമക്കേട് നടന്നെന്ന് പരാതിയില്ല. കെൽട്രോണിനെതിരെയാണ് പരാതിയുള്ളതെന്നും അന്വേഷണം നടക്കട്ടെ എന്നും എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കെൽട്രോണിനെയാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല ഏൽപ്പിച്ചത്. സ്വകാര്യ കമ്പനികൾക്ക് പ്രവർത്തി കൈമാറിയത് കെൽട്രോണാണ്. കെൽട്രോൺ പദ്ധതി കൈകാര്യം ചെയ്തത് സംബന്ധിച്ചാണ് പരാതി. ഗതാഗത വകുപ്പിൽ ക്രമക്കേട് നടന്നുവെന്ന് ഇത് വരെ പരാതിയില്ല. അന്വേഷണം നടക്കട്ടെയെന്നും അതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എൽഡിഎഫ് നയത്തിന് വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.